മഹാനടിയ്ക്ക് വിട .....

മഹാനടിയ്ക്ക് വിട ...

അഭിനയ പ്രതിഭ കെ.പി.എ.സി ലളിത (74) ഓർമ്മയായി. 
തൃശ്ശൂര്‍ വടക്കാഞ്ചേരി നഗരസഭയിലും, സംഗീത നാടക അക്കാദമിയിലുംപൊതുദര്‍ശനത്തിന് വെച്ച ശേഷമാണ് സംസ്‌കാര ചടങ്ങുകള്‍ക്കായി മൃതദേഹം ഏങ്കക്കാട്ടെ വീട്ടില്‍ എത്തിച്ചത്.  വീട്ടിലും പൊതുദര്‍ശനത്തിനുവെച്ചിരുന്നു. എറണാകുളത്ത് നിന്നും പ്രത്യേകം സജ്ജമാക്കിയ കെ.എസ്‌.ആര്‍.ടി.സി ബസിലാണ്  മൃതദേഹം വടക്കാഞ്ചേരിയില്‍ എത്തിച്ചത്. 

വടക്കാഞ്ചേരിയിലെ എങ്കക്കാട്ട് വിട്ടുവളപ്പിൽ കൂട്ടിയ ചിത അഭിനയപ്രതിഭയുടെ ഭൗതിക ശരീരം ഏറ്റുവാങ്ങി. മകൻ സിദ്ധാർത്ഥ് ഭരതൻ ചിതയ്ക്ക് തീ കൊളുത്തി. ഭർത്താവ് ഭരതൻ അന്ത്യവിശ്രമം കൊള്ളുന്നതിന് സമീപത്തായി ആണ് ലളിത ചേച്ചിയക്കും ചിത ഒരുക്കിയത്. 


No comments:

Powered by Blogger.