വിശാലിൻ്റെ " വീരമേ വാകൈ സൂടും " ഫെബ്രുവരി നാലിന് റിലീസ് ചെയ്യും. ബാബുരാജ് പ്രധാന വേഷത്തിൽ .

വിശാലിനെ നായകനാക്കി തൂ പാ ശരവണൻ
തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന  "  വീരമേ വാകൈ സൂടും - Only bravery wears the crown " ഫെബ്രുവരി നാലിന് റിലീസ് ചെയ്യും. 

ആക്ഷൻ ത്രില്ലർ സിനിമയാണിത്. വിശാൽ ഫിലിം ഫാക്ടറിയുടെ ബാനറിൽ വിശാൽ തന്നെയാണ്  ഈ സിനിമ നിർമ്മിച്ചിരിക്കുന്നത്. 

ഡിംപിൾ ഹയാത്തി ,യോഗി ബാബു ,മലയാള നടൻ  ബാബുരാജ് , ജി. മാരിമുത്തു, വി.ഐ.എസ് ജയപാലൻ, അഖിലൻ എസ്. പുഷ്പരാജ്, അന്തരിച്ച നടനും സംവിധായകനുമായ ആർ. എൻ. ആർ മനോഹർ, ഇളങ്കോ കുമാരവേൽ , രവീണ രവി, കവിത ഭാരതി ,തുളസി തുടങ്ങിയവർ ഈ സിനിമയിൽ അഭിനയിക്കുന്നു. 

ഛായാഗ്രഹണം കവിൻ രാജും, എഡിറ്റിംഗ് എൻ. ബി. ശ്രീകാന്തും ,സംഗീതം യുവ ശങ്കർ രാജയും ,
ഗാനരചന വിവേകും ശ്രീമണിയും നിർവ്വഹിക്കുന്നു. നിവേദിത ,യുവ ശങ്കർ രാജ എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. 

സലിം പി. ചാക്കോ .
cpk desk.

No comments:

Powered by Blogger.