" അജഗജാന്തരം " എന്ന എൻ്റെ സിനിമ വൻ വിജയമാക്കിയ എല്ലാവർക്കും ഒരായിരം നന്ദി : ടിനു പാപ്പച്ചൻ.

പ്രിയപ്പെട്ടവരെ,

" അജഗജാന്തരം "  എന്ന എന്റെ സിനിമ  വൻ വിജയമാക്കിയ എല്ലാവർക്കും ഒരായിരം നന്ദി. വളരെയധികം പ്രതിസന്ധികൾ തരണം ചെയ്താണ് ഈ സിനിമ തിയേറ്ററിൽ എത്തിച്ചത്. തീയേറ്ററുകളിൽ ഈ സിനിമയ്ക്ക് നിങ്ങൾ നൽകിയ ആഘോഷപൂർവ്വമായ വരവേൽപ്പ് എനിക്കൊരിക്കലും മറക്കാൻ കഴിയില്ല. 

കഴിഞ്ഞ രണ്ടു വർഷത്തെ യാത്രയിൽ ഞാൻ നേരിടേണ്ടി വന്ന എല്ലാ ബുദ്ധിമുട്ടുകളും സന്തോഷം ആയി മാറിയത് ഈ സിനിമ പ്രേക്ഷകർ ഹൃദയപൂർവം  സ്വീകരിച്ചപ്പോഴാണ്. മൾട്ടിപ്ലക്‌സ്‌  തീയേറ്ററുകൾക്കു പുറമെ അജഗജാന്തരം ഇപ്പോഴും കുറച്ചധികം സിംഗിൾ സ്‌ക്രീനുകളിലും പ്രദർശനം തുടരുന്നു എന്നത് വല്ലാത്ത സന്തോഷം തരുന്ന അനുഭവമാണ്. ഞാനിപ്പോഴും എന്റെ പ്രേക്ഷകരുടെ ഹൃദയത്തിലൂടെയാണ് സഞ്ചരിക്കുന്നതെന്ന വിശ്വാസം, ഈ വിജയം എന്നെ വീണ്ടും ബോധ്യപ്പെടുത്തുന്നു. അത് തന്നെയാണ് ഇനിയും മുമ്പോട്ടു പോകുവാനുള്ള എന്റെ പ്രചോദനം. 

ഈ യാത്രയ്ക്കിടയിൽ എന്റെ ഒപ്പം ചേർന്ന് നിന്ന എന്റെ സഹപ്രവർത്തകർ, സുഹൃത്തുക്കൾ , അഭിനയിതാക്കൾ, എന്റെ ഗുരുനാഥൻ, അതോടൊപ്പം മറക്കാനാവാത്ത രണ്ടു പേരുകൾ - ഇമ്മാനുവേൽ ജോസഫ്, അജിത്തേട്ടൻ - എല്ലാവരോടും എന്റെ ഹൃദയത്തിൽ നിന്നും ഒരായിരം നന്ദി. 

എല്ലാവരോടും മനസ്സ് നിറയെ ഒരുപാട് സ്നേഹം.❤️❤️❤️

ടിനു പാപ്പച്ചൻ
( സംവിധായകൻ )  

No comments:

Powered by Blogger.