മഞ്ജു വാരിയർ - സന്തോഷ് ശിവൻ ടീമിൻ്റെ " ജാക്ക് & ജിൽ " ഉടൻ തീയേറ്ററുകളിലേക്ക്. കാളിദാസ് ജയറാം , സൗബിൻ സാഹിർ ,ബേസിൽ ജോസഫ് ,അജു വർഗ്ഗീസ് പ്രധാന വേഷങ്ങളിൽ .


മഞ്ജു വാരിയർ പ്രധാന കഥാപാത്രമായി എത്തുന്ന "  ജാക്ക് & ജിൽ " ഉടൻ തീയേറ്ററുകളിൽ എത്തും. 

സന്തോഷ് ശിവൻ ഛായാഗ്രഹണവും  സംവിധാനവും നിർവ്വഹിക്കുന്ന  " ജാക്ക് ആൻഡ് ജില്ലിൽ "  കാളിദാസ് ജയറാം, സൗബിൻ ഷാഹിർ, Late നെടുമുടി വേണു, ഇന്ദ്രൻസ് , അജു വർഗീസ്, ബേസിൽജോസഫ്എന്നിവരാണ്  മറ്റ്  കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

ബി.കെ. ഹരിനാരായണന്റെ വരികൾക്ക് ജാക്സ് ബിജോയ്, ഗോപി സുന്ദർ എന്നിവരാണ് സംഗീതംനിർവ്വഹിച്ചിരിക്കുന്നത്.
മലയാളത്തിന് പുറമെ തമിഴിലും ഈ സിനിമ റിലീസ് ചെയ്യും. 

സയൻസ് ഫിക്ഷൻ രൂപത്തിലുള്ള സിനിമയിൽ ശാസ്ത്രീയ പരീക്ഷണത്തിന് വിധേയയാകുന്ന ഒരു സ്ത്രീയുടെ കഥാപാത്രമാണ് മഞ്ജു വാരിയർ അവതരിപ്പിക്കുന്നത് എന്നാണ് സൂചന. 

Heres the lyrical video of Kim Kim.

https://youtu.be/T4QhTE3jmB4

 
 

No comments:

Powered by Blogger.