Since 2016

അപ്പാനി ശരത്ത് നായകനാകുന്ന " ബർനാർഡ് " ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. അഞ്ജലി അമീർ നായിക .

അങ്കമാലി ഡയറീസ്, വെളിപാടിന്‍റെ പുസ്തകം, ആദിവാസി തുടങ്ങിയ നിരവധി സിനിമകളിലൂടെ ശ്രദ്ധേയനായ  അപ്പാനി ശരത്ത് നായകനാകുന്ന പുതിയ ചിത്രം 'ബെർനാ‍ർഡ്'ൻ്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.
അഞ്ജലി അമീർ ആണ് ചിത്രത്തിൽ നായികയാവുന്നത്.

ദേവപ്രസാദ് നാരായണനാണ് 'ബെര്‍നാര്‍ഡ്' എന്ന സിനിമയുടെ കഥയും തിരക്കഥയും സംവിധാനവും സംഗീതവും ഒരുക്കുന്നത്. ബുദ്ധദേവ് സിനിമ പാര്‍ക്കിന്‍റെ ബാനറിൽ ഒരുങ്ങുന്ന ചിത്രത്തിന് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് ലിജു മാത്യുവും, എഡിറ്റിങ് ജെറിൻ രാജുവുമാണ്. ആര്‍ട്ട് വിപിൻ റാം,പ്രൊഡക്ഷൻ സിസൈനർ ഹരി വെഞ്ഞാറമൂട്, കളറിസ്റ്റ് മിഥുൻ, മേക്കപ്പ് രതീഷ് രവി, കോസ്റ്റ്യൂം ബിസ്നി ദേവപ്രസാദ്, ഡിസൈൻ പ്രേംജിത്ത് നടേശൻ എന്നിവരാണ്നിര്‍വ്വഹിക്കുന്നത്.

വാർത്ത പ്രചരണം: പി.ശിവപ്രസാദ്

No comments:

Powered by Blogger.