ഐ.എം.ഡി.ബിയിലും തരംഗം സ്യഷ്ടിച്ച് " ആറാട്ട് " .

ഐ.എം.ഡി.ബിയിലും തരംഗം സൃഷ്ടിച്ച് നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട്; ഇന്ത്യൻ ലിസ്റ്റിൽ ഒന്നാമനായി ആറാട്ട്.

മോഹൻലാൽ - ബി ഉണ്ണികൃഷ്ണൻ കൂട്ടുകെട്ടിൽ ഫെബ്രുവരി 18 ന് തീയേറ്ററുകളിൽ എത്തുന്ന ചിത്രമാണ് നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട്. ഒരിടവേളയ്ക്ക് ശേഷം മോഹൻലാൽ മീശപിരിയും മുണ്ട് മടക്കി കുത്തലുമായി എത്തുന്ന മാസ് എൻ്റർടെയ്നർ ചിത്രം കൂടിയാണ്  ആറാട്ട്. ഒരു ആഘോഷ ചിത്രത്തിൻ്റെ എല്ലാ ചേരുവകളും ഉൾപ്പെട്ട ആറാട്ടിന്റെ ട്രൈലെറും ലിറിക്കൽ വീഡിയോ ഗാനവും സോഷ്യൽ മീഡിയയിൽ വൻ തരംഗം സൃഷ്ടിക്കുകയാണ്‌.‌ ഇപ്പോളിതാ ലോകപ്രശസ്ത സിനിമ ഡാറ്റാബേസ് വെബ്സൈറ്റ് ആയ ഐ.എം.ഡി.ബിയിൽ റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് ആറാട്ട്. ഏറ്റവും അധികം ആളുകൾ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യൻ സിനിമകളുടെ പട്ടികയിൽ ഒന്നാമതായി ആറാട്ട് ട്രെൻഡ് ചെയ്യുകയാണ്.

ആർ ഡി ഇല്ലുമിനേഷൻസ്, ഹിപ്പോ പ്രൈം മോഷൻ പിക്ചർസ്, എംപിഎം ഗ്രൂപ്പ് എന്നീ ബാനറുകളുടെ കീഴിൽ ആർ.ഡി. ഇല്ലുമിനേഷൻസ്, ശക്തി (എം.പി.എം ഗ്രൂപ്പ്) ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ രചന ഉദയ് കൃഷ്ണയും സംഗീതം രാഹുൽ രാജുമാണ് നിർവഹിച്ചിരിക്കുന്നത്. പുലിമുരുകൻ എന്ന വമ്പൻ ഹിറ്റിന് ശേഷം മോഹൻലാൽ - ഉദയ്കൃഷ്ണ കൂട്ടുകെട്ട് വീണ്ടുമൊന്നിക്കുന്ന ചിത്രം കൂടിയാണ് ആറാട്ട്. കെ.ജി.എഫിൽ ഗരുഡനായി എത്തിയ രാമചന്ദ്ര രാജുവാണ് ചിത്രത്തിലെ വില്ലൻ. എ.ആർ. റഹ്മാന്റെ സാന്നിധ്യവും ചിത്രത്തിനുണ്ട്‌. മോഹൻലാലിന് പുറമെ വിജയ രാഘവൻ, സായ് കുമാർ, സിദ്ധിഖ്, ജോണി ആൻ്റണി, നന്ദു, കോട്ടയം രമേശ്, ഇന്ദ്രൻസ്, കൊച്ചു പ്രേമൻ, പ്രശാന്ത് അലക്സാണ്ടർ, ലുക്‌മാൻ, ശ്രദ്ധാ ശ്രീനാഥ്, രചന നാരായണൻ കുട്ടി, സ്വാസിക, മാളവിക മേനോൻ, നേഹ സക്സേന എന്നിവർ അണിനിരക്കുന്ന വൻ താരനിര തന്നെ ചിത്രത്തിലുണ്ട്.

വിജയ് ഉലഗനാഥ് ആണ് ചിത്രത്തിൻ്റെ ഛായാഗ്രഹണം. എഡിറ്റിംഗ് ഷമീർ മുഹമ്മദ്, പ്രൊഡക്ഷൻ കൺട്രോളർ അരോമ മോഹൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ ജയൻ കൃഷ്ണ, പ്രൊഡക്ഷൻ ഡിസൈനർ ജോസഫ് നെല്ലിക്കൽ, ആർട്ട് ഡയറക്ടർ ഷാജി നടുവിൽ, മേക്കപ്പ് ജിതേഷ് പൊയ്യ, കോസ്റ്റ്യൂംസ് സ്റ്റെഫി സേവിയർ, ആക്ഷൻ അനിൽ അരസ്, കെ രവി വർമ, സുപ്രീം സുന്ദർ, എ വിജയ്, ഡാൻസ് കൊറിയോഗ്രാഫി ദിനേശ്, ഷെരീഫ് പ്രസന്ന, ലിറിക്സ് ബി കെ ഹരിനാരായണൻ, രാജീവ് ഗോവിന്ദൻ, ഫെജോ, നികേഷ് ചെമ്പിലോട്, സൗണ്ട് മിക്സിംഗ് വിഷ്ണു സുജതൻ, സൗണ്ട് ഡിസൈൻ: ശങ്കരൻ എ എസ്, കെ സി സിദ്ധാർത്ഥൻ. ഡിസൈൻ കോളിൻസ് ലിയോഫിൽ, വാർത്താ പ്രചരണം; എം.ആർ പ്രൊഫഷണൽ.

No comments:

Powered by Blogger.