സത്യസന്ധനായ വാർഡ് മെമ്പറൻമാർക്ക് പിടിച്ച് നിൽക്കാൻ കഴിയില്ല ...
അർജ്ജുൻ അശോകൻ, ചെമ്പൻ വിനോദ് ജോസ് എന്നിവരെ  കേന്ദ്ര കഥാപാത്രങ്ങളാക്കി  നവാഗതരായ ആൻ്റോ ജോസ് പേരീര ,എബി ത്രേസ പോൾ എന്നിവർ രചനയും സംവിധാനവും നിർവ്വഹിക്കുന്ന രാഷ്ട്രീയ കുടുംബചിത്രം " മെമ്പർ രമേശൻ 9-ാം വാർഡ് " തീയേറ്ററുകളിൽ എത്തി. 

സൗഹ്യദ്യത്തിനുംപ്രണയത്തിനും രാഷ്ട്രീയത്തിനും പ്രധാന്യം നൽകുന്ന സിനിമയാണിത്. 

പെയിൻ്റിംഗ് തൊഴിലാളികളായ ഓ .എം.രമേശനും (അർജുൻ അശോക് )   ,തോമസ് കൊമ്പനും ( ചെമ്പൻ വിനോദ് ജോസ് )  ഒരുമിച്ച് പണിയെടുത്ത് കഴിയവെ മഞ്ഞപ്ര ഗ്രാമപഞ്ചായത്തിൽ തെരഞ്ഞെടുപ്പ് വന്നു. ഇതേ തുടർന്ന് എൽ.കെ.എഫ് പ്രവർത്തകനായ തോമസ് കൊമ്പൻസ്ഥാനാർത്ഥിയാവുന്നു. യു.കെ.എഫിൻ്റെ അനുഭാവിയായ ഒ.എം രമേശനെ യു.കെ.എഫും സ്ഥാനാർത്ഥിയാകുന്നു. ഇവർ രണ്ടുപേരും ഒൻപതാം വാർഡിൽ പരസ്പരം മൽസരിക്കുന്നു. മൽസരത്തിൽ ഒരു വോട്ടിന് ഒ.എം.രമേശൻ വിജയിച്ചുവെങ്കിലും ഗ്രാമ പഞ്ചായത്ത് ഭരണം എൽ.കെ.എഫാണ് നേടിയത്. ജില്ല പഞ്ചായത്ത് ഡിവിഷനിൽ നിന്ന് യു.കെ.എഫ് സ്ഥാനാർത്ഥിയായി അജിതൻ വെട്ടുകുഴിയും ( സാബുമോൻ ) വിജയിച്ചു.  

വലിയ പ്രതീക്ഷയിൽ ഗ്രാമ പഞ്ചായത്ത് മെമ്പറായ ഓ.എം. രമേശൻ സത്യസന്ധനായി പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നു .പാർട്ടിയുടെ ജില്ല പഞ്ചായത്ത് അംഗം  അജിതൻ വെട്ടുകുഴി നേരേ മറിച്ചും ആയിരുന്നു. ദുബായിൽ നിന്ന്നാട്ടിലെത്തി
തെരഞ്ഞെടുപ്പിൽ സ്വതന്ത്രനായി  മത്സരിക്കുന്ന ജേക്കബ് മൂഞ്ഞാലി ( ജോണി ആൻ്റണി ) മറ്റൊരു കഥാപാത്രമാണ്. ഇവരുടെ യൊക്കെ കഥയാണ് ഈ സിനിമ പറയുന്നത്. 

സാബുമോൻ ,രൺജി പണിക്കർ, ഗായത്രി അശോക്, ജോണി ആൻ്റണി, ഇന്ദ്രൻസ് , ശബരിഷ് വർമ്മ, മാമുക്കോയ , സാജു കൊടിയൻ തുടങ്ങിയവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു. 

ബോബൻ & മോളി എന്റെർടെയ്മെന്റാണ് ഈ ചിത്രം അവതരിപ്പിക്കുന്നത്.
നിർമ്മാണം ബോബനും മോളിയും ,ഏക്സിക്യൂട്ടിവ് പ്രൊഡ്യൂസർ ജോഷി തോമസ് പള്ളിക്കലും , ലൈൻ പ്രൊഡ്യൂസർ മെബിനും, ബോബനും ,ഛായാഗ്രഹണം എൽദോ ഐസക്കും, എഡിറ്റിംഗ് ദീപു ജോസഫും , സംഗീതം കൈലാഷ് മേനോനും, ചീഫ് അസോസിയേറ്റ് ഡയറ്കടർ സുനിൽ കരിയാറ്റുകരയും , ക്രിയേറ്റീവ് കോൺട്രീബ്യൂഷൻ ശബരീഷ് വർമ്മയും , ക്രിയേറ്റീവ് അഡ്മിനിറ്റേർ ഗോകുൽദാസും, കോസ്റ്റുംസ്  മെൽവി. ജെയും , പ്രൊഡക്ഷൻ കൺട്രോളർ ജോബ് ജോർജ്ജും ,
കലാസംവിധാനം പ്രദീപ് എം. വിയും ,മേക്കപ്പ് പ്രദീപ് ഗോപാലാകഷ്ണനും ,സ്റ്റിൽസ് നന്ദു ഗോപാലാകൃഷ്ണനും, ഡിസൈൻ ഓൾഡ് മങ്ക്സും നിർവ്വഹിക്കുന്നു. സെഞ്ച്വറി  ഫിലിംസാണ് ഈ  ചിത്രം തീയേറ്ററുകളിൽ
എത്തിച്ചിരിക്കുന്നത്. 

" താരം ഇറങ്ങുന്നിതാ  ... " എന്ന ഗാനം ആലപിച്ചിരിക്കുന്നത് നടൻ അർജുൻ അശോക് ആണ്. നിത്യാ മാമനും ഗാനം ആലപിച്ചിട്ടുണ്ട്.

ഒരു വാർഡ് മെമ്പർക്ക് കിട്ടുന്ന 7000 രൂപ മാസ അലവൻസ് കൊണ്ട്  സത്യസന്ധനായ  ഒരു മെമ്പർക്ക്  നല്ല പ്രതിനിധിയായി പ്രവർത്തിക്കാൻ കഴിയില്ല എന്നാണ് സിനിമ പറയുന്നത്. അതുകൊണ്ട്ഒരുപാർട്ടിയിലേക്കും നല്ല ചെറുപ്പക്കാർ കടന്നു വരുന്നില്ലെന്നുള്ള സന്ദേശവും ഈ സിനിമ  പ്രേക്ഷകർക്ക് നൽകുന്നു. 

പാർട്ടി ഗ്രൂപ്പ് പോരുകൾ , 
സത്രീ പിഡനത്തിന് പാർട്ടി അന്വേഷണമാണ് ശരിയെന്നതുൾപ്പടെയുള്ള വിഷയങ്ങൾ  ഈ സിനിമ ചർച്ച ചെയ്യുന്നു.

ഇന്ദ്രൻസ്, അർജുൻ അശോക്, ചെമ്പൻ വിനോദ് ജോസ്, ജോണി ആൻ്റണി , രൺജി പണിക്കർ തുടങ്ങിയവർ മികച്ച അഭിനയം കാഴ്ചവെച്ചിട്ടുണ്ട്. 

പൂർണ്ണമായും വാർഡ് മെമ്പറൻമാർക്ക്അനുകൂലമായാണ് തിരക്കഥ
ഒരുക്കിയിരിക്കുന്നത്. എല്ലാത്തരം പ്രേക്ഷകർക്കും ആസ്വദിക്കാൻ പറ്റിയ ഒരു കൊച്ചു സിനിമയാണിത്. 

Rating : 3 / 5.
സലിം പി. ചാക്കോ .
cpK desK .
 
 
 
 
 
 
 

No comments:

Powered by Blogger.