നമ്മുടെ ജീവിതാനുഭവങ്ങളിൽ നിന്ന് രൂപപ്പെടുന്ന സത്യൻ അന്തിക്കാടിൻ്റെ " മകൾ " ഉടൻ എത്തും .

ജയറാം ,മീരാജാസ്മിൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സെൻട്രൽ പ്രൊഡക്ഷൻസ് അവതരിപ്പിക്കുന്ന " മകൾ " സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്നു.ദേവിക വിജയ് ,നസ് ലൻ, ബാലാജി മനോഹർ തുടങ്ങിയവർ ഈ ചിത്രത്തിൽ അഭിനയിക്കുന്നു. 

രചന ഡോ. ഇക്ബാൽ കുറ്റിപ്പുറവും , ഛായാഗ്രഹണം എസ്. കുമാർ ഐ.എസ് .സി യും , സംഗീതം വിഷ്ണു വിജയും ,പശ്ചാത്തല സംഗീതം രാഹുൽരാജും ,ഗാനരചന ബി.കെ. ഹരി നാരായണനും, ചിത്രസംയോജനം കെ. രാജഗോപാലും,കലാസംവിധാനം മനുജഗതും,വസ്ത്രാലങ്കാരം സമീറ സനീഷും , ചമയം പാണ്ഡ്യനും, സിങ്ക് സൗണ്ട് & സൗണ്ട് ഡിസൈൻ അനിൽ രാധാക്യഷ്ണനും, സഹസംവിധാനം അനൂപ് സത്യനും ,സ്റ്റീൽസ് എം.കെ. മോഹനനും ,അഡീഷണൽ സ്റ്റിൽസ്  റിഷാജ്  മുഹമ്മദും, പരസ്യകല ജയറാം രാമചന്ദ്രനും നിർവ്വഹിക്കുന്നു. ബിജു തോമസാണ് പ്രൊഡക്ഷൻ കൺട്രോളർ .

നീണ്ട ഇടവേളയ്ക്ക് ശേഷം സത്യൻ അന്തിക്കാടും ജയറാമും ഒന്നിക്കുന്ന " മകൾ " എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. 

എൻ്റെയും നിങ്ങളുടെയും ജീവിതാനുഭവങ്ങളിൽ നിന്നാണ് " മകൾ " രൂപപ്പെടുന്നത് . ഏതാനം ആഴ്ചകൾക്കുള്ളിൽ അവൾ നിങ്ങളുടെ മുന്നിൽ എത്തുമെന്ന് സത്യൻ അന്തിക്കാട് ഫേസ്ബുക്ക്  പോസ്റ്റിൽ പറയുന്നു .


സലിം പി. ചാക്കോ .
cpk desk .


No comments:

Powered by Blogger.