നർമ്മത്തിൽ ചാലിച്ച കുടുംബചിത്രമാണ് " ഉപചാരപൂർവ്വം ഗുണ്ടജയൻ " .

സൈജു കുറുപ്പിനെ നായകനാക്കി അരുൺ വൈഗ സംവിധാനം ചെയ്ത  " ഉപചാരപൂർവ്വം ഗുണ്ടജയൻ " പ്രേക്ഷകരെ ചിരിപ്പിക്കാൻ തീയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. 

ഒരു വിവാഹവീട്ടിൽ  നടക്കുന്ന സംഭവങ്ങളാണ് സിനിമയുടെ പ്രമേയം. പൂച്ചാക്കൽ വില്ലേജ് ഓഫിസിൽ നിന്നുമാണ്  സിനിമയുടെ തുടക്കം. ചാർജ്ജുള്ള വില്ലേജ് ഓഫീസറെ ഗുണ്ടജയൻ  മകൻ്റെ മുന്നിൽ വെച്ച് മർദ്ദിക്കുന്നു.വർഷങ്ങൾക്ക് ശേഷം ഗുണ്ടജയൻ്റെ സഹോദരിയുടെ  മകളുടെ വിവാഹവുമായി ബന്ധപ്പെട്ടാണ് പിന്നീട് കഥ നടക്കുന്നത്.

ഗുണ്ടായിസം അവസാനിപ്പിച്ച് സ്‌റ്റേഷനറി കട നടത്തുകയാണ് ഇപ്പോൾ ജയൻ. സഹോദരി
യുടെ മകൾക്ക് ഒരു പ്രേമം ഉണ്ടെങ്കിലും അത് നടത്തി കൊടുക്കാതെ മറ്റൊരു വിവാഹം ഉറപ്പിക്കുന്നു. 

നാട്ടിൻപുറത്തെ വിവാഹ  വിടുകളിൽ നടക്കുന്ന സംഭവങ്ങളാണ്  ഒന്നാം പകുതിയിൽ കാണുന്നത്. ബന്ധുക്കളും ,നാട്ടുകാരും ഒക്കെ ചേർന്ന വിവിധ തരത്തിലുള്ള അളുകളുടെ കൂടി ചേരൽ ആണ് കാണാൻ കഴിയുന്നത്. 

നാട്ടിൽ പുറത്തെ വിവാഹ വീടിനെ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നത് പ്രക്ഷേക ശ്രദ്ധ നേടി. പ്രേക്ഷകരെ ചിരിപ്പിക്കാനുള്ള വക നന്നായി വിവാഹത്തിന് എത്തുന്നവർ കാണിക്കുന്നുണ്ട് .

മയൂഖത്തിലൂടെ അഭിനയരംഗത്ത് കടന്ന് വന്ന സൈജു കുറുപ്പിൻ്റെ നൂറാം ചിത്രമാണിത്. സൈജുവിൻ്റെ അഭിനയ ജീവിതത്തിലെ മികച്ച കഥാപാത്രമാണ് ഗുണ്ടജയൻ. എല്ലാ ടെൻഷനുകളും ഉള്ളിൽ ഒതുക്കി നടക്കുന്ന
ഗുണ്ടജയനെ മനോഹരമായി സൈജൂ അവതരിപ്പിച്ചു. 

സിജു വിൽസൺ ( കിരൺ ), ജോണി ആൻ്റണി ( പുരുഷൻ), ശബരീഷ് വർമ്മ ( റെജി ), സാബുമോൻ ( സഹദേവൻ ), സുധീർ കരമന ( മേജർ)  എന്നിവർ മിന്നുന്ന പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്. 

ജാഫർ ഇടുക്കി ,ഗോകുലൻ, അശ്വിൻ മധു , ഹരീഷ് കണാരൻ ,ബിജു സോപാനം, വിജിലേഷ് ,സാഗർ സൂര്യ ,വൃന്ദ മോനോൻ ,നയന പാർവ്വതി, ബൈജു പുഴുപുന്ന ,ഷാനി ഷക്കി , രാധ ഗോമതി, തുടങ്ങിയവരും തങ്ങളുടെ കഥാപാത്രങ്ങളെ നന്നായി അവതരിപ്പിച്ചു. 

രാജേഷ് വർമ്മ രചനയും , ബിജിബാൽ സംഗീതവും, എൽദോ ഐസക്ക് ഛായാഗ്രഹണവും ,അഖിൽ രാജ്ചിറയിൽകലാസംവിധാനവും ,അരുൺ മനോഹർ കോസ്റ്റുമും , ബി.കെ ഹരി നാരായൺ ഗാനരചനയും നിർവ്വഹിച്ചിരിക്കുന്നു. വാഴൂർ ജോസാണ് പി.ആർ.ഓ.

ദുൽഖർ സൽമാൻ 
( വെറെഫർഫിലിംസ് ), സെബാബ് ആനിക്കാട് (മൈ ഡ്രീംസ് എൻ്റർടെയിൻമെൻ്റ് ) എന്നിവരാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. 

എൽദോ ഐസക്കിൻ്റെ ഛായാഗ്രഹണം മികവ് പുലർത്തി. ബിജിലാലിൻ്റെ പശ്ചാത്തല സംഗീതം ഗംഭീരമായി. 

വിവാഹവീട്ടിലെ രസകാഴ്ചകളാണ് സിനിമയുടെ ഹൈലൈറ്റ്.മിതാഭിനയത്തിലൂടെ വിവാഹ വീട്ടിൽ എത്തിയ പ്രതീതി ഉണ്ടാക്കാൻ എല്ലാ  താരങ്ങൾക്കും കഴിഞ്ഞു എന്നുള്ളത് ഒരു ടീംവർക്കിൻ്റെ വിജയമാണ് .സിജു വിൽസൺ പാടിയ " തന്നാനാന ......." എന്നു തുടങ്ങുന്ന ഗാനം പ്രേക്ഷകർക്ക് മികച്ച അനുഭവമാണ് ഒരുക്കിയത്. " ചെമ്പരത്തിപ്പൂ " എന്ന ചിത്രത്തിന് ശേഷം അരുൺ വൈഗ ഒരുക്കിയ  ചിത്രമാണിത്. മുൻനിര സംവിധായകരിലേക്ക് എത്താനുള്ള പ്രതീക്ഷ അരുൺ  നൽകുന്നു. 

സംവിധായകൻ ജോണി ആൻ്റണി വേറിട്ട അഭിനയം ഈ ചിത്രത്തിൽ കാഴ്ചവച്ചു. 
വിവാഹവിശേഷങ്ങളുമായി എത്തിയ ഈ കൊച്ചുസിനിമ നർമ്മത്തിൽ ചാലിച്ച കുടുംബചിത്രമാണ്. 

Rating : 3.5 / 5.
സലിം പി. ചാക്കോ .
cpK desK.

No comments:

Powered by Blogger.