വാവ സുരേഷ് " ആദിവാസി " ( ദി ബ്ലാക്ക് ഡെത്ത് ) എന്ന ചിത്രത്തിൻ്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു.

മധുവിന്റെ  ജീവിതം പ്രമേയമാകുന്ന സിനിമ "ആദിവാസി" ( ദി ബ്ലാക്ക് ഡെത്ത് ) എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ വാവ സുരേഷ്പ്രകാശനം ചെയ്തു.

ഏരിസിന്റെ  ബാനറിൽ
കവിയും ഹോളിവുഡ് സംവിധായകനുമായ ഡോ. സോഹൻ റോയ് നിർമ്മിച്ച് ശരത് അപ്പാനി  പ്രധാന വേഷത്തിൽ അഭിനയിച്ച ഈ ചിത്രം  വിജീഷ് മണി കഥയെഴുതി സംവിധാനം ചെയ്യുന്നു.

' മധു'വിന്റെ ഭാഷയിൽ (മുടുക ഗോത്ര ഭാഷ)  വിശപ്പ് പ്രമേയമാക്കി യാണ് സിനിമ ഒരുക്കിട്ടുള്ളത്.മധുവിന്റെ കൊലപാതക കേസ് അട്ടിമറിക്കാൻ   ശ്രമം നടക്കുന്നുണ്ട് എന്ന ബന്ധുക്കളുടെ ആരോപണം നിലനിൽക്കെയാണ്  പോസ്റ്റർ റിലീസ് ചെയ്തത്.
സമൂഹത്തിലെ സാധാരണ  ആളുകളുടെ ജീവിതം പ്രമേയമാക്കി സിനിമ ചെയ്യുന്ന സംവിധായകൻ വിജീഷ് മണിയെയും, നിർമ്മാതാവ് ഡോ. സോഹൻ റോയിയെയും വാവസുരേഷ് അഭിനന്ദിച്ചു.
ചിത്രത്തിൽ അപ്പാനി ശരത്തിനോടൊപ്പം ചന്ദ്രൻ മാരി, വിയാൻ,
മുരുകേഷ് ഭുതുവഴി, മുത്തുമണി,  രാജേഷ് ബി , പ്രകാശ് വാടിക്കൽ, റോജി പി കുര്യൻ,  വടികയമ്മ , ശ്രീകുട്ടി , അമൃത, മാസ്റ്റർ മണികണ്ഠൻ, ബേബി ദേവിക തുടിങ്ങിയവരാണ്  അഭിയിച്ചിരിക്കുന്നത്.
പോസ്റ്റർ റിലീസ് ചടങ്ങിൽ സംവിധായകൻ വിജീഷ് മണി, കെപിഎസി ലീലാകൃഷ്ണൻ, അരുൺ.കരവാളൂർ  (ഏരീസ് ഗ്രൂപ്പ്), സുരേഷ് സൂര്യശ്രീ, മാസ്റ്റർ റംസാൻ എന്നിവർ പങ്കെടുത്തു.
പ്രൊഡക്ഷൻ ഹൗസ്- അനശ്വര ചാരിറ്റബിൾ ട്രസ്റ്റ്, ഛായാഗ്രാഹണം-പി മുരുകേശ്,സംഗീതം-രതീഷ് വേഗഎഡിറ്റിംഗ്-ബി ലെനിൻ,സൗണ്ട് ഡിസൈൻ-ഗണേഷ് മാരാർ,സംഭാഷണം-  ഗാനരചന-ചന്ദ്രൻ മാരി,
ലൈൻ പ്രൊഡ്യൂസർ- വിയാൻ,പ്രൊജക്റ്റ്  ഡിസൈനർ-ബാദുഷ,
ചീഫ് അസോസിയേറ്റ് ഡയറക്ടർ മാരുതി ക്രിഷ്,
ആർട്ട്‌-കൈലാഷ്,
മേക്കപ്പ്-ശ്രീജിത്ത്‌ ഗുരുവായൂർ,കോസ്റ്റും- ബിസി ബേബി ജോൺ,സ്റ്റിൽസ്-രാമദാസ് മാത്തൂർ,
പി ആർ ഒ-എ എസ് ദിനേശ്.

No comments:

Powered by Blogger.