ഇത് സിമ്പു തന്നെയോ ?


തമിഴ് സിനിമാനടൻ
സിലംബരശൻ(സിമ്പുവിന്റെ ) മാറ്റത്തിന്റെ വീഡിയോ
(   The journey of ATMAN Silambarasan TR) സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. 

തന്റെ കഠിനപ്രയത്നം കൊണ്ട് 30 കിലോയോളം ശരീരഭാരമാണ് സിമ്പു കുറച്ചിരിക്കുന്നത്. വർക്കൗട്ട്നെപറ്റിയുള്ള വീഡിയോ പുറത്തിറങ്ങി. സന്ദീപ് രാജ് എന്ന ഫിറ്റ്നസ് ട്രെയിനറുടെസഹായത്തോടെയായിരുന്നു സിമ്പുവിന്റെ ഈ മാറ്റം. ഇതിനായി താരം പഠിക്കാത്തതും ചെയ്യാത്തതുമായ കാര്യങ്ങൾ ഇല്ല. ബിരിയാണി പ്രിയനായ സിമ്പു പച്ചക്കറി മാത്രം കഴിച്ചു. രാവിലെ നാലരയ്ക്ക് എഴുന്നേൽക്കും. നടത്തം ഭാരോദ്വഹനം, നീന്തൽ, സ്പോർട്സ്,ജിം, എന്നു വേണ്ട ഭാരം കുറയ്ക്കുന്നതിനായി സിമ്പു കേരളത്തിലെത്തി യോഗയും, കളരിയും ഭരതനാട്യവും അഭ്യസിച്ചു. കഠിനമായഈപ്രവർത്തനങ്ങളുടെ ഫലമായി  70 കിലോയായി ശരീരഭാരം കുറയ്ക്കാൻ സിമ്പുവിന് സാധിച്ചു.
 കേരളത്തിലെത്തിയ സിമ്പു നടി ശരണ്യ മോഹന്റെ നൃത്ത കളരി യിലാണ് ഭരതനാട്യം പഠിച്ചത്. കൊലിയൂരുള്ള നാട്യ ഭാരതി ഡാൻസ് സ്കൂളിൽ എത്തിയാണ് നൃത്തം അഭ്യസിച്ചത്. രണ്ടാഴ്ചയോളം നൃത്ത അഭ്യാസം തുടർന്നു. മികച്ച ഒരു നർത്തകൻ കൂടിയാണ് സിമ്പു എന്ന്‌ നടി ശരണ്യ ഓർക്കുന്നു. ഇരുവരും ഇതിനു മുൻപ് ഒരു തമിഴ് സിനിമയിൽ ഒരുമിച്ച് അഭിനയിച്ചിട്ടുമുണ്ട്.

തിരുവനന്തപുരത്ത് തന്നെയുള്ള റെജികുമാർ എന്ന ഗുരുവിന്റെ കീഴിലാണ് സിമ്പു യോഗ അഭ്യസിച്ചത്. 12 വർഷത്തോളമായി യോഗ അഭ്യസിപ്പിക്കുന്ന റെജികുമാർ ഒരുമാസത്തോളം സിമ്പുവിനെയും യോഗ പഠിപ്പിച്ചു.കേശവദാസപുരത്തുള്ള  ആർ. കെ. യോഗ അക്കാഡമി നടത്തുന്ന റെജികുമാർ അതിരാവിലെ നാലരയ്ക്ക് ആണ് സിമ്പു വിന്റെ യോഗ ക്ലാസുകൾ ആരംഭിച്ചിരുന്നത്. ദിവസത്തിന്റെ തുടക്കവും യോഗയോടെ ആയിരുന്നു. രണ്ടുമണിക്കൂറോളം സിമ്പു യോഗ ചെയ്യുമായിരുന്നു. ഇതിനിടയിൽ കളരിയും അഭ്യസിച്ചു.പൂജപ്പുര മുടവൻ മുകളിലുള്ള മാരുതി മർമ്മ ചികിത്സ കളരി സംഘം നടത്തുന്ന അജിത് കുമാർ ഗുരുക്കളാണ് സിമ്പുവിനെ കളരി അഭ്യസിപ്പിച്ചത്. ഒരു മാസത്തോളം നീണ്ട കളരിമുറകളുടെ പഠനത്തിൽ വാൾപ്പയറ്റ്, വടി പ്രയോഗം,  സ്വയരക്ഷാ മുറകൾ എന്നിവയും അഭ്യസിച്ചു. ആത്മാർത്ഥതയുള്ള ശിഷ്യനായിരുന്നു സിമ്പു എന്ന് ഗുരുക്കൾ ഓർക്കുന്നു.

പി ആർ ഒ  മഞ്ജു ഗോപിനാഥ്

No comments:

Powered by Blogger.