സബാഷ് ചന്ദ്രബോസിലെ ആദ്യ വീഡിയോ ഗാനം റിലീസായി.

ആരാധികേ എന്ന ഗാനത്തിലൂടെ തരംഗം സൃഷ്ടിച്ച ഗായകൻ സൂരജ് സന്തോഷ് തേൻമധുരമുള്ള മറ്റൊരു പ്രണയഗാനത്തിലൂടെ  വീണ്ടും പ്രേക്ഷക ഹൃദയം കീഴടക്കുന്നു. 

വിഷ്ണു ഉണ്ണികൃഷ്ണൻ നായകനാവുന്ന പുതിയ ചിത്രമായ സബാഷ് ചന്ദ്രബോസിലെ ആദ്യ വീഡിയോ ഗാനം റിലീസായി. കാമുകിപ്പാട്ട് എന്ന പ്രണയഗാനത്തിലൂടെയാണ് സൂരജ് സന്തോഷ് ആസ്വാദകരുടെ മനസിൽ വീണ്ടും നിലാമഴ പെയ്യിക്കുന്നത്.ദുൽഖർ സൽമാൻ ആണ് ഗാനം റിലീസ് ചെയ്തത്. ശ്രീനാഥ് ശിവശങ്കരനാണ് ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത്. ഗാനത്തിൻ്റെ വരികൾ എഴുതിയിരിക്കുന്നത് ചിത്രത്തിൻ്റെ സംവിധായകൻ തന്നെയാണ്.

ജോളിവുഡ്‌ മൂവീസിന്റെ ബാനറിൽ ജോളി ലോനപ്പൻ നിർമ്മിച്ച് ദേശീയ ചലച്ചിത്ര അവാർഡ് ജേതാവ് കൂടിയായ വി സി അഭിലാഷ് സംവിധാനം ചെയ്യുന്ന 'സബാഷ്‌ ചന്ദ്രബോസ്' എൺപതുകളിൽ കേരളത്തിൽ നടന്ന ഒരു കഥയാണ് പറയുന്നത്. ഡബിങിന് തുടർച്ചയായി രണ്ട് തവണ സംസ്ഥാന പുരസ്ക്കാരം നേടിയ സ്നേഹ പലിയേരിയാണ് ചിത്രത്തിൽ വിഷ്ണു ഉണ്ണികൃഷ്ണന് നായികയാവുന്നത്. ജോണി ആന്റണിയും മുഖ്യവേഷത്തിൽ എത്തുന്ന ചിത്രത്തിന്റെ ആദ്യ ഒഫീഷ്യൽ ടീസറും, ലിറിക്കൽ ഗാനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വിഷ്ണു ഉണ്ണികൃഷ്ണനു പുറമേ ജോണി ആന്റണി, ധർമ്മജൻ ബോൽഗാട്ടി, ജാഫർ ഇടുക്കി, ഇർഷാദ്, സുധി കോപ്പ തുടങ്ങി ഒട്ടേറെ താരങ്ങൾ ചിത്രത്തിലുണ്ട്. 

'ഉണ്ട', 'സൂപ്പർ ശരണ്യ' എന്നീ ചിത്രങ്ങൾക്ക് ശേഷം സജിത്ത് പുരുഷൻ ആണ് ഈ ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിച്ചിരിക്കുന്നത്.   ഗാനങ്ങൾ എഴുതിയിരിക്കുന്നത് സംവിധായകനായ വി സി അഭിലാഷും അജയ് ഗോപാലും ആണ്. എഡിറ്റിംഗ്: സ്റ്റീഫൻ മാത്യു.  ചിത്രത്തിന്റെ ലൈൻ പ്രൊഡ്യൂസർ ജോസ് ആന്റണി ആണ്. ആർട്ട്‌ : സാബുറാം, മിക്സിങ്ങ് : ഫസൽ എ ബക്കർ, സൗണ്ട് ഡിസൈൻ: ഷെഫിൻ മായൻ, ഡി ഐ: സൃക് വാര്യർ, വസ്ത്രലങ്കാരം: അരുൺ മനോഹർ, മേക്കപ്പ്: സജി കോരട്ടി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: വർഗീസ് ഫെർണാണ്ടെസ്, പ്രൊഡക്ഷൻ കൺട്രോളർ: എസ് എൽ പ്രദീപ്‌, കൊറിയോഗ്രാഫി: സ്പ്രിംഗ്, ആക്ഷൻ: ഡ്രാഗൺ ജെറോഷ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ പ്രവീൺ  ഉണ്ണി, അസോസിയേറ്റ് ഡയറക്ടർ: രോഹിത് നാരായണൻ, അരുൺ വിജയ് വി സി, വി എഫ് എക്സ്: ഷിനു, സബ് ടൈറ്റിൽ: വൺ ഇഞ്ച് വാര്യർ, ഡിസൈൻ: ജിജു ഗോവിന്ദൻ, ട്രയിലർ എഡിറ്റ്‌: മഹേഷ്‌ ഭുവനേന്ദ്, ടീസർ എഡിറ്റ്‌: അഭിൻ ദേവസി, സ്റ്റിൽസ്: സലീഷ് പെരിങ്ങോട്ടുകര, നിഖിൽ സൈമൺ, മീഡിയാ പ്ലാനിങ് & മാർക്കറ്റിങ് ഡിസൈനിങ് : പി.ശിവപ്രസാദ്‌, ഡിജിറ്റൽ മാർക്കറ്റിങ്ങ്: എം. ആർ. പ്രൊഫഷണൽ.‌‌

No comments:

Powered by Blogger.