ക്രേസി മാസ്സ് കോംബോ വരുന്നു.

ക്രേസി മാസ്സ് കോംബോ വരുന്നു.സംവിധായകൻ ബോയപതി ശ്രീനു, ഹീറോ റാം പോതിനേനി, നിർമ്മാതാവ് ശ്രീനിവാസ ഛിറ്റൂരി എന്നിവർ പാൻ-ഇന്ത്യൻ ചിത്രത്തിനായി ഒന്നിക്കുന്നു.

ഒരു വലിയ കൂട്ടുകെട്ടിൽ, മുൻനിര സംവിധായകൻ ബോയപതി ശ്രീനുവും ഉസ്താദ് റാം പോത്തിനേനിയും നിർമ്മാതാവ് ശ്രീനിവാസ ഛിറ്റൂരിയും ചേർന്ന് ഒരു പാൻ-ഇന്ത്യൻ ചിത്രത്തിനായി ഒന്നിക്കുന്നു, അതിന്റെ ഔപചാരിക പ്രഖ്യാപനം ഇന്ന് നടന്നു.

രണ്ട് തുടർച്ചയായ ബ്ലോക്ക്ബസ്റ്ററുകൾക്ക് ശേഷം ശ്രീനിവാസ സിൽവർ സ്‌ക്രീൻ ബാനറിലെ ശ്രീനിവാസ ഛിറ്റൂരി ഇപ്പോൾ റാം പോതിനെനിയെ നായകനാക്കി എൻ ലിംഗുസാമി സംവിധാനം ചെയ്യുന്ന 'ദി വാറിയർ' നിർമ്മിക്കുന്നു.

നന്ദമൂരി ബാലകൃഷ്ണ അഭിനയിച്ച സമീപകാല ഇൻഡസ്‌ട്രി ഹിറ്റ് 'അഖാണ്ഡ'യുടെ വിജയത്തിൽ നിന്ന് ബോയപതി ശ്രീനു ഇപ്പോൾ വേറെ തലത്തിൽ എത്തിയിരിക്കുകയാണ്, അതേസമയം തെലുങ്ക് സിനിമാ വ്യവസായത്തിലെ ഏറ്റവും മികച്ച നായകന്മാരിൽ ഒരാളാണ് റാം പൊതിനേനി.

ഈ പാൻ-ഇന്ത്യൻ പ്രോജക്റ്റിനായി മൂവരും ഒത്തുചേരുന്നത് ഒരു വലിയ സംയോജനമായാണ് കാണുന്നത്. ഇതുവരെ പേരിട്ടിട്ടില്ലാത്ത ചിത്രം വൻ ബജറ്റിലാണ് ഒരുങ്ങുന്നത്. തെലുങ്ക്,കന്നട, തമിഴ്, ഹിന്ദി, മലയാളം എന്നിങ്ങനെ അഞ്ചു ഭാഷകളിലായാണ് ചിത്രം ഒരുക്കുന്നത് 

നിർമ്മാതാവിനെയും നായകനെയും ത്രില്ലടിപ്പിച്ച മാസ്സ് ഘടകങ്ങൾ നിറഞ്ഞ ഒരു മികച്ച കഥയുമായാണ് ബോയപതി ശ്രീനു എത്തിയിരിക്കുന്നത്.

ചിത്രത്തിലെ നായികയും മറ്റ് അഭിനേതാക്കളും അണിയറപ്രവർത്തകരും ചിത്രത്തിനെയും കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അടുത്ത് തന്നെ പുറത്തുവിടുന്നതാണ്.

പി ആർ ഓ :  മഞ്ജു ഗോപിനാഥ്.

No comments:

Powered by Blogger.