പ്രഭുദേവ വന്നു ." ആയിഷ " ചുവടുവെക്കുന്നു.

യു.എ.ഇ യിൽ ചിത്രീകരണം പുരോഗമിക്കുന്ന മഞ്ജു വാരിയർ ചിത്രം "ആയിഷ " ക്കൊപ്പം പ്രമൂഖ ബോളിവുഡ് കോറിയോ ഗ്രാഫർ പ്രഭുദേവയും ചേരുന്നു.

എം ജയചന്ദ്രൻ ഈണം നൽകിയ ഗാനത്തിന് ചുവടുകൾചിട്ടപ്പെടുത്തുന്നതിനാണ് പ്രഭുദേവ  എത്തിയത്.
നീണ്ട ഇടവേളക്കു ശേഷം ഇതാദ്യമായാണ് പ്രഭുദേവ ഒരു മലയാളം ചിത്രത്തിന് ഡാൻസ് ചിട്ടപ്പെടുത്തുന്നത് . ഖത്തർ വിഷൻ ഗ്രൂപ്പ് എം ഡി നൗഫൽ എൻ എംസന്നിഹിതനായിരുന്നു.
നവാഗതനായ ആമിർ പള്ളിക്കൽ സംവിധാനം ചെയ്യുന്ന 'ആയിഷ' എന്ന ചിത്രത്തിന്റെ രചന ആഷിഫ് കക്കോടി നിർവ്വഹിക്കുന്നു.

മലയാളത്തിന് പുറമെ ഇഗ്ലീഷിലും അറബിയിലും പുറത്തിങ്ങുന്ന ചിത്രം , തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, തുടങ്ങിയ ഇന്ത്യൻ ഭാഷാ പതിപ്പുകളിലും എത്തുന്നു.
ക്രോസ് ബോർഡർ ക്യാമറയുടെ ബാനറിൽ  സക്കറിയ നിർമ്മിക്കുന്നചിത്രത്തിന്റെ സഹ നിർമ്മാതാക്കൾ ഫെദർ ടച്ച് മൂവി ബോക്സ്, ഇമാജിൻ സിനിമാസ്, ലാസ്റ്റ് എക്സിറ്റ് , മൂവീ ബക്കറ്റ് എന്നീ ബാനറുകളിൽഷംസുദ്ധീൻ,
സക്കറിയ വാവാട്,ഹാരിസ് ദേശം , അനീഷ് പി.ബി എന്നിവരാണ്.  ഛായാഗ്രഹണം വിഷ്ണു ശർമ നിർവഹിക്കുന്നു.

എഡിറ്റർ-അപ്പു എൻ ഭട്ടതിരി,കലാ സംവിധാനം- മോഹൻദാസ് , വസ്ത്രാലങ്കാരം-സമീറ സനീഷ്,ചമയം-റോണക്സ് സേവ്യർ,ചീഫ് അസ്സോസിയേറ്റ്-ബിനു ജി നായർ,ഗാന രചന-ബി കെ ഹരിനാരായണൻ, സുഹൈൽ കോയ, ശബ്ദ സംവിധാനം-വൈശാഖ്,സ്റ്റിൽസ്-രോഹിത്‌ കെ സുരേഷ്,ലൈൻ പ്രൊഡ്യൂസർ-റഹിം പി എം കെ,പ്രൊഡക്ഷൻ കൺട്രോളർ-റിന്നി ദിവാകർ.

'ആയിഷ'യുടെ ഇന്ത്യയിലെ ചിത്രീകരണം ഡൽഹി, ബോംബെ എന്നിവിടങ്ങളിലായി രിക്കും.
പി ആർ ഒ : എ എസ് ദിനേശ്.

No comments:

Powered by Blogger.