അസിം കോട്ടൂരിന് ഗിരീഷ് പുത്തഞ്ചേരി പുരസ്ക്കാരം

സ്നേഹസ്പർശം ഫൗണ്ടേഷൻ ഏർപ്പെടുത്തിയ ഈ വർഷത്തെ ഗിരീഷ് പുത്തഞ്ചേരി പുരസ്കാരത്തിന് മാധ്യമ പ്രവർത്തകനും, എഴുത്തുകാരനും, ചലച്ചിത്ര പ്രവർത്തകനുമായ അസിം കോട്ടൂർ അർഹനായി.
തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിൽ 2022 ഫെബ്രുവരി 12 ന് നടന്ന ചടങ്ങിൽ പ്രശസ്‌ത ചലച്ചിത്ര താരം പ്രേംകുമാർ പുരസ്കാരങ്ങൾ വിതരണം ചെയ്തു.

വ്യത്യസ്ത മേഖലകളിൽ കഴിവു തെളിയിച്ച 18 പ്രതിഭകൾക്ക് മലയാള സാഹിത്യ കായിക രംഗത്തെ 18 മഹാന്മാരുടെ സ്മരണാർത്ഥമാണ് പുരസ്കാരങ്ങൾ ഏർപ്പെടുത്തിയത്. എഴുത്തുകാരി സജിതാ രത്നാകരൻ ചടങ്ങിന് അധ്യക്ഷത വഹിച്ചു. സ്നേഹസ്പർശം ഫൗണ്ടേഷൻ ചെയർമാൻ പാച്ചല്ലൂർ സുരേഷ് മാധവ് മുഖ്യപ്രഭാഷണം നടത്തി.സാംസ്കാരിക രംഗത്തെ പ്രമുഖർ ആശംസകളർപ്പിച്ചു.

No comments:

Powered by Blogger.