" വെള്ളമല്ലേ തീക്കട്ടയൊന്നുമല്ലല്ലോ ......" നോൺ സ്റ്റോപ്പ് കോമഡിയൊരുക്കാൻ " പത്രോസിൻ്റെ പടപ്പുകളുടെ " ഓഫീഷ്യൽ ട്രൈയ്ലർ പുറത്തിറങ്ങി.

"വെള്ളമല്ലേ തീക്കട്ടയൊന്നുമല്ലല്ലോ"; നോൺ സ്റ്റോപ് കോമഡിയൊരുക്കാൻ 'പത്രോസിന്റെ പടപ്പുകളു'മായി ഡിനോയ് പൗലോസ്; ഒഫീഷ്യൽ ട്രൈലർ പുറത്തിറങ്ങി.

'തണ്ണീർമത്തൻ ദിനങ്ങൾ' എന്ന ബ്ലോക്ക്‌ബസ്റ്റർ ചിത്രത്തിന്റെ സഹ എഴുത്തുകാരനായ ഡിനോയ്‌ പൗലോസിന്റെ രചനയിൽ നവാഗതനായ അഫ്‌സൽ അബ്ദുൽ ലത്തീഫ് സംവിധാനം ചെയ്യുന്ന‌ 'പത്രോസിന്റെ പടപ്പുകൾ' ഒഫീഷ്യൽ ട്രൈലർ പുറത്തുവിട്ടു. ഡിനോയ് പൗലോസ്, ഷറഫുദ്ദീൻ, നസ്‌ലെൻ, ഗ്രേയ്സ്‌ ആൻ്റണി, രഞ്ജിത മേനോൻ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം ഒരു മുഴുനീള കോമഡി എൻ്റർടൈനറായിരിക്കുമെന്ന സൂചന ട്രൈലർ നൽകുന്നുണ്ട്‌. പത്രോസിൻ്റെയും മക്കളുടെയും കഥ, സിറ്റുവേഷണൽ കോമഡിയുടെ അകമ്പടിയോടെയാണ്‌ ട്രൈലറിൽ കാണിച്ചിരിക്കുന്നത്. 

മരിക്കാർ എൻ്റർടെയ്ൻമെൻസിൻ്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രത്തിനായി ജേയ്ക്സ്‌ ബിജോയ് ആണ് സംഗീതസംവിധാനം നിർവഹിക്കുന്നത്. ഛായാഗ്രഹണം ജയേഷ് മോഹൻ, ചിത്രസംയോജനം ആൻഡ് ക്രീയേറ്റീവ് ഡയറക്ഷൻ സംഗീത് പ്രതാപ്, പ്രൊഡക്ഷൻ കൺട്രോളർ ജാവേദ് ചെമ്പ്, കലാ സംവിധാനം ആഷിക് എസ്, ചമയം സിനൂപ് രാജ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ അതുൽ രാമചന്ദ്രൻ, സൗണ്ട് ഡിസൈൻ ധനുഷ് നായർ, സൗണ്ട് മിക്സ് അനീഷ് പി, വസ്ത്രാലങ്കാരം ശരണ്യ ജീബു, നിശ്ചല ഛായാഗ്രഹണം സിബി ചീരൻ, പരസ്യകല അനദർറൗണ്ട്, യെല്ലോടൂത്ത്. പി.ആർ.ഒ. എ.എസ് ദിനേശ്, ആതിര ദിൽജിത്ത്.‌ ഡിജിറ്റൽ മാർക്കറ്റിംഗ്‌ എം.ആർ പ്രൊഫഷണൽ.

No comments:

Powered by Blogger.