സാഗറിൻ്റെ " കനകരാജ്യം " കൊട്ടാരക്കരയിൽ തുടങ്ങി.


സത്യം മാത്രമേ ബോധിപ്പിക്കൂ., വീകം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സാഗർ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ " കനകരാജ്യ"ത്തിന്  കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തിൽ വച്ച് തുടക്കമായി. അജിത് വിനായക ഫിലിം സിൻ്റെ ബാനറിൽ വിനായക അജിത്താണ്‌ ഈ ചിത്രം നിർമ്മിക്കുന്നത്.
അണിയറ പ്രവർത്തകരും ബന്ധുമിത്രാദികളും പങ്കെടുത്ത
ലളിതമായി നടന്ന ചടങ്ങിൽ നിർമ്മാതാവ് വി നായക അജിത്ത്ഭദ്രദീപംതെളിയിച്ചതോടെയാണ് തുടക്കമിട്ടത്.
വിനായക അജിത്ത് സ്വിച്ചോൺ കർമ്മവും സംവിധായകൻ സാഗറിൻ്റെ പിതാവ് ഹരിക്കുട്ടൻ ഫസ്റ്റ് ക്ലാപ്പും നൽകി.
ഇന്ദ്രൻസ്, ജോളി, ആതിരാ പട്ടേൽ എന്നിവർ പങ്കെടുത്ത രംഗത്തോടെയാണ് ചിത്രീകരണം ആരംഭിച്ചത്.

"യഥാർത്ഥ സംഭവത്തിൽ നിന്നും ഉൾക്കൊണ്ട സിനിമ " .

രണ്ടു വർഷങ്ങൾക്കു മുമ്പ് ആലപ്പുഴയിൽ നടന്ന രണ്ടു സംഭവങ്ങളെ ഏകോപിപ്പിച്ചു കൊണ്ടാണ് ഈ ചിത്രത്തെ അവതരിപ്പിക്കുന്നതെന്ന് സംവിധായകനായ സാഗർ വ്യക്തമാക്കി.തികച്ചും റിയലിസ്റ്റിക്കായിഅവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ വാണിജ്യ ഘടകങ്ങളെ പൂർണ്ണമായുംഒഴിവാക്കിക്കൊണ്ടാണ്അവതരിപ്പിക്കുന്നതെന്ന് സാഗർപറഞ്ഞു.അതിനനുസരിച്ചുള്ള അഭിനേതാക്കളേയാണ് ഈ ചിത്രത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.
ലൊക്കേഷനുംഅത്തരത്തിലുള്ളതാണ്.

കൊട്ടാരക്കരക്കടുത്തുള്ള ചീരങ്കാവ്, മാറനാട്,എഴുകോൺ, നെടുവത്തൂർ, കുണ്ടറ,
ഭാഗങ്ങളിലായിട്ടാണ് ഈ ചിത്രത്തിൻ്റെ ചിത്രീകരണം നടക്കുക.ഈ പ്രദേശത്തു നടക്കുന്ന ആദ്യ സിനിമാ ചിത്രീകരണവും ഇതാണ്.

മുരളി ഗോപിയും ഇന്ദ്രൻസുമാണ് കേന്ദ്ര കഥാപാത്രങ്ങളെഅവതരിപ്പിക്കുന്നത്.ശ്രീജിത്ത് രവി, ദിനേശ് പ്രഭാകർ,കോട്ടയം രമേഷ്,
രാജേഷ് ശർമ്മ ,ഉണ്ണിരാജ്,  അച്ചുതാനന്ദൻ ,ജയിംസ് ഏല്യാ, ഹരീഷ് പെങ്ങൻ,രമ്യാ സുരേഷ്, സൈനാ കൃഷ്ണ, ശ്രീവിദ്യാ മുല്ലശ്ശേരി തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു .ബി.കെ. ഹരി നാരായണൻ്റെ വരികൾക്ക് അരുൺ മുരളിധരൻ ഈണം പകർന്നിരിക്കുന്നു.അഭിലാഷ് ശങ്കർ ഛായാഗ്രഹണവും അജീഷ്എഡിറ്റിംഗുംനിർവ്വഹിക്കുന്നു.കലാസംവിധാനം - പ്രദീപ്.മേക്കപ്പ് - പ്രദീപ് ഗോപാലകൃഷ്ണൻ.
കോസ്റ്റ്യം.ഡിസൈൻ -സുജിത് മട്ടന്നൂർ.ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - സനു സജീവൻ.
പ്രൊഡക്ഷൻ മാനേജർ - അനിൽ കല്ലാർ .പ്രൊഡക്ഷൻ എക്സി ക്കുട്ടിവ് - ശ്രീജേഷ് ചിറ്റാഴ , പ്രൊഡക്ഷൻ കൺട്രോളർ- ജിത്ത് പിരപ്പൻകോട്.

വാഴൂർ ജോസ്.
ഫോട്ടോ - അജി മസ്ക്കറ്റ് '

No comments:

Powered by Blogger.