അജിത്കുമാറിൻ്റെ സ്റ്റെലിഷ് ആക്ഷൻ ത്രില്ലർ സിനിമയാണ് " വലിമൈ " .അജിത്കുമാറിനെ നായകനാക്കി  എച്ച്. വിനോദ് രചനയും സംവിധാനവും നിർവ്വഹിക്കുന്ന ആക്ഷൻ ത്രില്ലർ  " വലിമൈ " തലയുടെ വിളയാട്ട് എന്ന് പൊതുവിൽ വിലയിരുത്താം. 

ചെന്നൈ നഗരത്തിൽ നടക്കുന്ന മയക്ക് മരുന്ന് ഇടപാടുകൾക്കും, വിവിധ കൊലപാതകങ്ങൾക്കും തമ്മിൽബന്ധമുണ്ട്.പോലിസിനെ കളിപ്പിച്ച് കുറ്റവാളികൾ അഴിഞ്ഞാടുന്നതിനെ തുടർന്ന് അർജുൻകുമാർ  ( അജിത്ത്കുമാർ) ഐ.പി.എസ് സിറ്റി അസിസൻ്റ് കമ്മീഷണറായി ചുമതലയേൽക്കുന്നു. വിവിധ  ക്രൈമുകൾ  നടക്കുന്നതിനെ തുടർന്ന്  അതിൻ്റെ പിന്നാമ്പുറം തേടി അർജുൻ പോയെങ്കിലും വേണ്ടത്ര കാര്യക്ഷമമായില്ല. ഇക്കൂട്ടരിലേക്കുള്ള അർജുൻ്റെ യാത്രയാണ് മികച്ച രീതിയിൽ സംവിധായകൻ അവതരിപ്പിച്ചിരിക്കുന്നത്.

തൊഴിലില്ലായ്മ
യുവസമൂഹങ്ങളിൽ
സ്യഷ്ടിക്കുന്ന
അരക്ഷിതാവസ്ഥമൂലം  മയക്ക്മരുന്നുകളുടെ ഉപയോഗവും യുവജനങ്ങളെ വഴിതെറ്റിക്കുന്നു.വിദ്യാസമ്പന്നരായ യുവജനങ്ങൾ തൊഴിൽ രഹിതർ ആകുമ്പോൾ കുടുംബവും ,സമൂഹവും അവരെ ഒറ്റതിരിഞ്ഞ് അപമാനിക്കുന്നു. ഇതേ തുടർന്ന്പണംസമ്പാദനത്തിനായി അവർകുറ്റ്യകൃത്യങ്ങളിലേക്ക്
കടക്കുന്നു. 

ബേയ് വ്യൂ
പ്രൊജക്ടസ് എൽ.എൽ.പി
അസോസിയേഷൻ വിത്ത് സീ 
സ്റ്റുഡിയോസിൻ്റെ ബാനറിൽ ബോണികപൂറാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. 

ഹിമ ഖുറൈഷി ,കാർത്തികേയ ഗുമ്മകൊണ്ട ,ബാനി ,സുമിത്ര, രാജ് അയ്യപ്പ ,ചരിത്ര റെഡ്ഡി, സെൽവ, ജി.എം. സുന്ദർ, അച്ചുത്കുമാർ, പാവേൽ നവനീതം ,കാർത്തിക് രാജ് എന്നിവരോടൊപ്പം മലയാളിതാരങ്ങളായ ധ്രുവൻ, ദിനേശ് പ്രഭാകർ ,പേർളി മാണി എന്നിവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു. 

നിരവ്ഷാ ഛായാഗ്രഹണവും, വിജയ് വേലുക്കുട്ടി എഡിറ്റിംഗും, യുവൻ ശങ്കർ രാജ സംഗീതവും, എം. ജിബ്രാൻ പശ്ചാത്തല സംഗീതവും നിർവ്വഹിക്കുന്നു. രണ്ട് മണിക്കൂർ 59 മിനിറ്റാണ് സിനിമയുടെ ദൈർഘ്യം .

"  നേർക്കൊണ്ട പാർവൈ " എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായസംവിധായകനാണ് എച്ച്. വിനോദ്. റേസിംഗ് പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രംകൂടിയാണിത്. E4 എൻ്റെർടെയിൻമെൻ്റൊണ്  കേരളത്തിൽ " വലിമൈ " വിതരണം ചെയ്യുന്നത്. 

അക്ഷനും ചേസിംഗും നിറഞ്ഞ് നിൽക്കുന്ന സിനിമ . അജിത്കുമാറിൻ്റെ സ്റ്റെലീഷ് രംഗങ്ങൾ തന്നെയാണ് സിനിമയുടെ ഹൈലൈറ്റ്. ബൈക്ക് റേസ് രംഗങ്ങൾ ഗംഭീരമാണ്. സസ്പെൻസും, ടിസ്റ്റുകളും നിറഞ്ഞ സിനിമ. ആക്ഷൻ രംഗങ്ങൾ ഹോളിവുഡ് സിനിമകളിലെ പോലെയാണ് ഒരുക്കിയിരിക്കുന്നത്. 

മലയാളി താരങ്ങളായ ധ്രുവനും, ദിനേശ് പ്രഭാകരും തങ്ങളുടെ റോളുകൾ ഭംഗിയായി അവതരിപ്പിച്ചു. ഹിമ ഖുറേഷിയുടെ സോഫിയ ഐ.പി.എസ് ശ്രദ്ധേയമായി. കാർത്തികേയയുടെ നരേൻ വില്ലൻ വേഷവുംശ്രദ്ധിക്കപ്പെട്ടു. രാജ് അയ്യപ്പയുടെ കുട്ടി എന്ന കഥാപാത്രവും പ്രേക്ഷക ശ്രദ്ധ നേടി. നീരവ്ഷായുടെ ഛായാഗ്രഹണവും ,ജിബ്രാൻ്റെ പശ്ചാത്തല സംഗീതവും സിനിമയുടെ മാറ്റ് കൂട്ടി. 

സ്റ്റൈലീഷ് ആക്ഷൻ ഹീറോയായി അജിത്കുമാർ തിരികെ വന്നത് പ്രേക്ഷകർക്ക് വൻ ആവേശമാണ് ഉണ്ടാക്കിയിരിക്കുന്നത്. ആക്ഷൻ സിനിമ എന്നതിനു പുറമെ ഇമോഷണൽ രംഗങ്ങളും സിനിമയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 

അജിത്ത് ആരാധകർക്ക് വേണ്ടി എച്ച്. വിനോദ് ഒരുക്കിയിരിക്കുന്ന ഈ ചിത്രം  ആവേശം നിറഞ്ഞ ആക്ഷൻ ത്രില്ലറാണ് .

Rating : 3.5 / 5.
സലിം പി. ചാക്കോ .
cpK desK.

 
 

No comments:

Powered by Blogger.