വിനോദ് ഗുരുവായൂരിൻ്റെ " മിഷൻ സി " ഫെബ്രുവരി മൂന്നിന് നീസ്ട്രീം ഒടിടിയിൽ റിലീസ് ചെയ്യും.


ഒരു എൻഗേജിംഗ് റോഡ്ത്രില്ലർ മൂവിയായ " മിഷൻ സി "
ഫെബ്രുവരി മൂന്നിന്  നീസ്ട്രീം ഒടിടിയിൽ റിലീസ് ചെയ്യും.

ഓടിക്കൊണ്ടിരിക്കുന്ന ബസ്‌ ഹൈജാക്ക് ചെയ്യുന്നതും, പോലീസ് ചെയ്‌സിംഗും, തുടർന്നുള്ള കമൻഡോ ഓപ്പറേഷനും കൊണ്ട് ഓരോ നിമിഷവും പ്രേക്ഷകനെ എൻഗേജ് ചെയ്യിപ്പിക്കുന്ന ഒരു അടിപൊളി ത്രില്ലർ സിനിമയാണ് 'മിഷൻ സി'. 

" മനോരമ മ്യൂസിക്‌സ് റിലീസ് ചെയ്‌ത മിഷൻ സിയിലെ ഒരുഗാനം മാത്രം 13 ലക്ഷത്തോളം ആളുകളാണ് ആസ്വദിച്ചത്. മനോരമ മ്യൂസിക്‌സ് തന്നെയാണ് മിഷൻ സിയുടെ ട്രെയ്‌ലറും റിലീസ് ചെയ്‌തത്‌. വിവിധ സോഴ്‌സുകളിലായി 2 മില്യണിലധികം പ്രേക്ഷകരാണ് ഈ സിനിമയുടെ ട്രെയ്‌ലർ കണ്ടത് " വിനോദ് ഗുരുവായൂർ
പറഞ്ഞു.

യുവ നടൻ അപ്പാനി ശരത്തിനെ നായകനാക്കി വിനോദ് ഗുരുവായൂര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'മിഷന്‍ സി'.
എം സ്‌ക്വയർ സിനിമയുടെ ബാനറില്‍ മുല്ല ഷാജി നിർമിക്കുന്ന "മിഷൻ-സി"എന്ന റിയലിസ്റ്റിക് ക്രെെം ആക്ഷന്‍ എൻഗേജിങ് ത്രില്ലർ ചിത്രത്തിൽ മീനാക്ഷി ദിനേശാണ് നായിക.

കൈലാഷ് ,മേജർ രവി, ജയകൃഷ്ണന്‍,ഋഷി തുടങ്ങിയവരും ഈ ചിത്രത്തിൽ  അഭിനയിക്കുന്നു.
സുശാന്ത് ശ്രീനിഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.സുനില്‍ ജി ചെറുകടവ് എഴുതിയ വരികള്‍ക്ക്ഹണി,പാര്‍ത്ഥസാരഥി എന്നിവര്‍ സംഗീതം പകരുന്നു.വിജയ് യേശുദാസ്,അഖില്‍ മാത്യു എന്നിവരാണ് ഗായകര്‍. എഡിറ്റര്‍-റിയാസ് കെ ബദര്‍.
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ബിനു മുരളി,കല-സഹസ് ബാല,മേക്കപ്പ്-മനോജ് അങ്കമാലി,വസ്ത്രാലങ്കാരം-സുനിൽ റഹ്മാന്‍,സ്റ്റില്‍സ്-ഷാലു പേയാട്,ആക്ഷന്‍-കുങ്ഫ്യൂ സജിത്ത്,പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്-അബിന്‍.
പി ആർ ഒ : എ.എസ്. ദിനേശ്.

No comments:

Powered by Blogger.