പരിത്യാഗത്തിൻ്റെ സ്മരണകളുമായി ഔസേപ്പച്ചൻ്റെ " കുരിശിൻ്റെ വഴി " പുറത്തിറങ്ങി.


ഈസ്റ്റർ അമ്പത് നോമ്പ്  ആരംഭത്തോട് അനുബന്ധിച്ച് പ്രശസ്ത സംവിധായകൻ പ്രമോദ് പപ്പൻ ദൃശ്യവൽക്കരിച്ച ക്രിസ്ത്യൻ പ്രാർഥന ഭക്തിഗാന ആൽബമായ "കുരിശിന്റെ വഴി"
(way of the cross) റിലീസ് ചെയ്തു.

പീയാർ എക്സ്പോർട്ടേഴ്‌സിന്റെ നിർമ്മാണത്തിൽ പ്രശസ്ത സംഗീത സംവിധായകൻ ഔസേപ്പച്ചന്റെ സംഗീതത്തിൽ റെവെറന്റ് ഡോക്ടർ പ്രൊഫസർ ജോൺ മൂലൻ വരികളെഴുതി പ്രമുഖ പിന്നണി ഗായകനായ അമൽ ആന്റണിയും ഔസേപ്പച്ചനും ചേർന്നാണ് ഈ ഭക്തിഗാനമാലപിക്കുന്നത്.

വിശ്വാസികൾസഹനത്തിന്റെയും പരിത്യാഗത്തിന്റെയും സ്മരണകളിൽ നോമ്പ്  പുണ്യത്തിന്റെ അൻപത് വിശുദ്ധ നാളുകൾക്കു തുടക്കം കുറിയിക്കുമ്പോൾ
ഈസ്റ്റർ വരെയുള്ള അടുത്ത അൻപത് ദിവസക്കാലം അവരിലെ പ്രാർഥനയും വിശ്വാസവും പാകപ്പെടുത്തുന്ന മട്ടിലാണ്കുരിശ്ശിന്റെ വഴിയൊരുക്കിട്ടുള്ളത്.
നമ്മുടെ പാപങ്ങളെ പ്രതിയുള്ള യേശു നാഥന്റെ കുരിശു മരണവും ദുഃഖ വെള്ളിയും തുടർന്നുള്ള ഉയിർപ്പും ഇങ്ങനെ കുരിശ്ശിന്റെ വഴിയിലൂടെ ഓരോ വിശ്വസിയെയും മാനസികമായി
പ്രചോദിപ്പിക്കുന്ന രീതിയിലാണ് ഔസേപ്പച്ചന്റെപാവനവും ഭക്തി സാന്ദ്രവുമായ സംഗീതം.
ആൽബം റിലീസിനു ശേഷം
ഇരുപത്തി എഴിനു വലിയ നോമ്പ് ആരംഭംമുതൽ ഈസ്റ്റർ വരെയുള്ള ദിവസങ്ങളിൽ
തുടർച്ചയായി എല്ലാ ദിവസവും വൈകിട്ടുപള്ളികളിൽ കുരിശ്ശിന്റെ വഴിയുടെ സംഗീതം
ഭക്തിസാന്ദ്രമായികേൾക്കുന്നതായിരിക്കും.

യക്ഷമൻ തോട്ടത്തിലെ എന്ന ആരംഭഗാനം മുതൽ പ്രാർത്ഥനകളും ഒടുവിലെ സമാപന ഗാനവും ഉൾപ്പെടെ  മുഴുവൻ പതിനാലു സ്റ്റേഷനുകളിലായാണ് ആൽബം ഒരുക്കിട്ടുള്ളത്.
ഇതിൽ കുരിശ്ശിന്റെ വഴി എന്ന പ്രധാനഗാനംആലപിച്ചിരിക്കുന്നത് അമൽ ആന്റണിയാണ്
മറ്റുപ്രാർഥനകളുംഗാനങ്ങളിലും സംഗീത സംവിധായകൻ കൂടിയായ ഔസേപ്പച്ചന്റെ
സാന്നിദ്ധ്യമുണ്ട്.

പുത്തൻ ദൃശ്യ സാങ്കേതിക മികവോടെയാണ്സംവിധായകൻ പ്രമോദ് പപ്പൻ 'കുരിശ്ശിന്റെ വഴി' നൂതന ശൈലിയിൽ ദൃശ്യാവിഷ്‌ക്കാരംനിർവ്വഹിച്ചിട്ടുണ്ട്കൂദാശ ഫലദായാകമായ പുതിയ കുരിശ്ശിന്റെ വഴിക്ക് എല്ലാവിധ പ്രാർഥന സ്നേഹ ആശംസകളും നൽകി സീറോ മലബാർ സഭമേജർ ആർച്ച് ബിഷപ്പ് ബഹുമാന്യനായ
മാർ ജോർജ്ജ് കർദിനാൾ ആലഞ്ചേരിപിതാവും കുരിശ്ശിന്റെ വഴിയ്ക്കൊപ്പമുണ്ട്.

വാർത്ത-എ എസ് ദിനേശ്.


No comments:

Powered by Blogger.