മമ്മൂട്ടി ആരാധകർക്ക് ആവേശമേകി ഭീഷ്മപർവ്വത്തിൻ്റെ ട്രെയിലർ പുറത്തിറങ്ങി.

മമ്മൂട്ടി ആരാധകർക്ക് ആവേശമേകി കൊണ്ട് മെഗാ സ്റ്റാർ മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രമായ ഭീഷ്മ പർവ്വത്തിൻ്റെ ട്രെയിലർ പുറത്തിറങ്ങി.  


കിടിലൻ ലുക്കിലാണ് മമ്മൂട്ടി ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. മൈക്കൽ എന്നാണ് മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര് .നീട്ടി വളർത്തിയ മുടിയും കട്ടി താടിയുമായി ഗംഭീര ലുക്കിലാണ് ഈ ചിത്രത്തിലെ നായകനായി മമ്മൂട്ടി എത്തുന്നത്. 

ബിഗ്ബി എന്ന ചിത്രം പുറത്തിറങ്ങി പതിനാല് വർഷങ്ങൾക്ക് ശേഷം  മമ്മൂട്ടിയും അമൽ നീരദും  ഒന്നിക്കുന്ന ചിത്രം കൂടിയാണ് "  ഭീഷ്മപർവ്വം ".വൻ ബഡ്ജറ്റിലുള്ള ഈ ചിത്രം അമൽനീരദ് പ്രൊഡക്ഷൻസിന് വേണ്ടി അമൽനീരദ് തന്നെയാണ് നിർമ്മിക്കുന്നത്. 

സൗബിൻ സാഹിർ ,ശ്രീനാഥ് ഭാസി, ഫർഹാൻ ഫാസിൽ, ലെന, വീണ നന്ദകുമാർ , നാദിയ മൊയ്തു ,അഞ്ജലി, ദിലീഷ് പോത്തൻ, അനസൂയ ഭരദ്വാജ്, അനഹ ,സുദേവ്നായർ, അബു സലിം , പത്മരാജ് രതീഷ്, ഷെബിൻ ബെൻസൻ , അന്തരിച്ച നെടുമുടി വേണു, സിന്ദ്ര ,ജിനു ജോസഫ്, ഹരീഷ് പേരടി ,മാലാ പാർവ്വതി എന്നിവരോടൊപ്പം അതിഥി താരമായി  ഹിന്ദി നടി ടാബുവും ഈ ചിത്രത്തിൽ അഭിനയിക്കുന്നു. 

അമൽ നീരദ്  ,നവാഗതനായ ദേവദത് ഷാജി എന്നിവർ രചനയും ,ഛായാഗ്രഹണം ആനന്ദ് സി. ചന്ദ്രനും ,സംഗീതം  സുഷിൻ ശ്യാമും , എഡിറ്റിംഗ് വിവേക് ഹർഷനും , അഡീഷണൽ സ്ക്രിപ്റ്റ് രവിശങ്കറും , അഡിഷണൽ ഡയലോഗ്സ് ആർ. ജെ. മുരുകനും, പ്രൊഡക്ഷൻ ഡീസൈൻ സുനിൽബാബുയും, വസ്ത്രാലങ്കാരം സമീറ സനീഷും , ശബ്ദ ലേഖനം തപസ് നായകും ,ആക്ഷൻ കോറിയോഗ്രാഫി സുപ്രിം സുന്ദറും  നിർവ്വഹിക്കുന്നു. ലിനു ആൻ്റണി അസോസിയേറ്റ് ഡയറ്കറാണ് .ഷഹീൻ താഹ പബ്ല്ളിസിറ്റി സ്റ്റിൽസും, ഓൾഡ് മങ്ക്സ് പോസ്റ്റർ ഡിസൈനുമാണ്. 

മമ്മൂട്ടിയുടെ കരിയറിലെ ഒരു അൾട്രാ മാസ്സ് സ്റ്റൈലിഷ് ചിത്രമായിരിക്കും " ഭീഷ്മപർവ്വം " .ഈ ചിത്രം മാർച്ച് മൂന്നിന് തീയേറ്ററുകളിൽ എത്തും. 

സലിം പി. ചാക്കോ .
cpk desk .
 
 
 

No comments:

Powered by Blogger.