സൂര്യയുടെ " എതിര്‍ക്കും തുനിന്തവൻ " മാർച്ച് പത്തിന് തീയേറ്ററുകളിൽ എത്തും.സൂര്യയെ നായകനാക്കി പാണ്ഡ്യരാജ് രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രം  " എതിർക്കും തുനിന്തവൻ ( Daredevil for Anything ) " മാർച്ച് പത്തിന് തീയേറ്ററുകളിൽ എത്തും. 

പ്രിയങ്ക അരുൾ മോഹൻ, വിനയ് രാജ് , സത്യരാജ് ,രാജ് കിരൺ ,ശരണ്യ പൊൻ വർണ്ണൻ ,സൂര്യ ,സിബി ഭുവന ചന്ദ്രൻ ,ദേവ ദർശിനി, എം.എസ്. ഭാസ്കർ, ജയപ്രകാശ് ,ഇളവരസ് ,സുബു പഞ്ചു ,ശരൺ ശക്തി ,റെഡിൻ കിംഗ്സിലി ,ടൈഗർ തങ്കദുരൈ, തുടങ്ങിയവർ ഈ സിനിമയിൽ അഭിനിയിരുന്നു. 

ആർ. രത്തനവേലു ഛായാഗ്രഹണവും ,റൂബൻ എഡിറ്റിംഗും ,ഡി. ഈമെൻ സംഗീതവും നിർവ്വഹിക്കുന്നു.  151 മിനിറ്റാണ് സിനിമയുടെ ദൈർഘ്യം. 

ഈ ആക്ഷൻ ത്രില്ലർ സിനിമ സൺ പിക്ച്ചേഴ്സിന് വേണ്ടി കാലാനിധി മാരനാണ്  നിർമ്മിച്ചിരിക്കുന്നത്. 

സലിം പി. ചാക്കോ 
cpk desk .
 
 

No comments:

Powered by Blogger.