ലളിത ചേച്ചിക്ക് പ്രണാമം : വിനോദ് കോവൂർ .

ലളിത ചേച്ചിക്ക് പ്രണാമം.
പകരം വെക്കാനില്ലാത്ത ഒരു അഭിനേത്രിയെയാണ് മലയാള സിനിമക്ക്നഷ്ടമായിരിക്കുന്നത്ല
ലാളിത്യത്തിന്റെപ്രതീകമായിരുന്നു ലളിത ചേച്ചി . അമ്മ എന്ന സംഘടനയിൽ അംഗമായ ശേഷം ആദ്യം പങ്കെടുത്ത ജനറൽ ബോഡി മീറ്റിംഗിൽ വെച്ചാണ് ലളിത ചേച്ചിയെ ആദ്യമായ് നേരിൽ കാണുന്നത്.

എന്നെയും സുരഭിയേയും കണ്ട ഉടനെ വളരെ നേരത്തേ പരിചയമുള്ള പോലെ " ഇങ്ങ് വാ മക്കളേ എന്തൊരു ഇഷ്ട്ടാന്നറിയോ നിങ്ങളെ രണ്ടു പേരേയും നിങ്ങളുടെ ആ പ്രോഗ്രാംസമയംകിട്ടുമ്പോഴെല്ലാം ഞാൻ കാണാറുണ്ട്. 
നിങ്ങൾടെ രണ്ട് പേരുടേയും അഭിനയം കാണുമ്പോൾ കൊതിയാകും. അതൈ ആ പ്രോഗ്രാമിൽഒരുഅമ്മായിയമ്മയുടെ കുറവില്ലേ ? ഡയരക്ടറോട് പറയു ഞാൻ വരാം. 

നിങ്ങളെ ഇരുവരുടേയും കൂടെ അഭിനയികാനുള്ള കൊതി കൊണ്ടാണ്. എന്ന് സരസമായി പറഞ്ഞപ്പോൾ വലിയ സന്തോഷം തോന്നി. പിന്നീട് ഏഷ്യാനെറ്റിന്റെ ഒരു റിയാലിറ്റി ഷോയിൽ പങ്കെടുക്കാൻ വന്ന ഓർമ്മ. അന്ന് സ്റ്റേജിലേക്കുള്ള എൻട്രിയിൽ കാല് തെറ്റി ചേച്ചി ഒന്ന് വീണു ഞങ്ങൾ എല്ലാവരും ചേർന്ന് ചേച്ചിയെ പിടിച്ച് എഴുന്നേല്പ്പ്പിച്ച് ഇരുത്തി. ഞങ്ങളെല്ലാം പേടിച്ചു ഒരു ഇത്തിരി നേരം ഇരുന്ന് ചേച്ചി എഴുന്നേറ്റ് റെഡി തുടങ്ങാം എന്ന് പറഞ്ഞ് പെർഫോം ചെയ്യാൻ തുടങ്ങി.

പിന്നെ മഴവിൽ മനോരമയിലെ തട്ടീം മുട്ടീം എന്ന പ്രോഗ്രാമിൽ മറിമായത്തിലെ മൊയ്തു ഡോക്ടർ അതിഥിയായി എത്തി.  അന്നാണ് ചേച്ചിയുടെ കൂടെ അഭിനയിക്കുന്നത് അതൊരു അനുഭവമായിരുന്നു. ഒരുപാട് ചിരിയും തമാശയുമായ് കുറച്ച് ദിവസങ്ങൾ . പിന്നീടാണ് ലളിത ചേച്ചിവയ്യാതാവുന്നതും കിടപ്പായതും. വയ്യാതായി കിടന്നപ്പോൾ കൊറോണ കാലമായതിനാൽ ഒന്ന് പോയ് കാണാനും പറ്റിയില്ല. ഏതായാലും അവസാനമായ് ഒപ്പം അഭിനയിച്ച സന്തോഷ നിമിഷങ്ങൾ ഓർമ്മയിൽ സൂക്ഷിക്കുന്നു. ലളിത ചേച്ചിയേ പോയുള്ളു. ഓർമ്മകളും അനേകം കഥാപാത്രങ്ങളും എന്നും നമ്മോടൊപ്പം ഉണ്ടാവും.
ആത്മാവിന് നിത്യ ശാന്തി നേരുന്നു.

വിനോദ് കോവൂർ .
( നടൻ ) 

No comments:

Powered by Blogger.