നിസാറിൻ്റെ " റാത്തപ്പള്ളി മാർക്കറ്റ് " ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തു.

മലയാളത്തിലെ പ്രമുഖ താരങ്ങളെ പ്രധാന കഥാപാത്രങ്ങളാക്കി നിസാർ സംവിധാനം ചെയ്യുന്ന "റാത്തപ്പള്ളി മാർക്കറ്റ് " എന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ, പ്രശസ്ത താരങ്ങളായ സൂരാജ് വെഞ്ഞാറമൂട്, ഇന്ദ്രൻസ്,വിഷ്ണു ഉണ്ണികൃഷ്ണൻ തുടങ്ങിയവരുടെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.

ശിവ മീനാച്ചി പ്രൊഡക്ഷൻ സിന്റെ ബാനറിൽ ഷാജി പൂച്ചാക്കൽ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ സംഭാഷണം ജയേഷ് മൈനാഗപ്പള്ളി എഴുതുന്നു.കഥ-ബി ജി കെ ആർ, എഡിറ്റർ-സന്ദീപ്നന്ദകുമാർ,പ്രൊഡക്ഷൻ കൺട്രോളർഷാജിപട്ടിക്കര,
പരസ്യകല-മനോജ് ഡിസൈൻ.

ഫെബ്രുവരി ഇരുപതിന് 
" റാത്തപ്പള്ളി മാർക്കറ്റ് " അങ്കമാലിയിൽ ആരംഭിക്കും.

പി ആർ ഒ-എ എസ് ദിനേശ്.

No comments:

Powered by Blogger.