ഹരീഷ് കണാരൻ്റെ "ഉല്ലാസപ്പൂത്തിരികൾ " ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. സംവിധാനം : ബിജോയ് ജോസഫ്.


ഹരീഷ് കണാരൻ പ്രധാന റോളിൽ അഭിനയിക്കുന്ന  " ഉല്ലാസപ്പൂത്തിരികൾ " ബിജോയ് ജോസഫ് കഥയെഴുതി സംവിധാനം ചെയ്യുന്നു. ഈ ചിത്രത്തിൻ്റെ ടൈറ്റിൽ പോസ്റ്റർ പ്രമുഖ നടീനടൻമാരുടെ ഫയ്സ്
ബുക്ക് പേജുകളിലുടെ റിലീസ് ചെയ്തു. 

ജോജു ജോർജ്ജ് ,സൗബിൻ സാഹിർ, അജു വർഗ്ഗീസ്, സലീംകുമാർ, ജാഫർ ഇടുക്കി, ധർമ്മജൻ ബോൾഗാട്ടി , നിർമ്മൽ പാലാഴി, ഗോപിക എന്നിവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു. 

മനോജ് പിള്ള ഛായാഗ്രഹണവും ,നൗഫൽ അബ്ദുള്ള എഡിറ്റിംഗും ,എബി സാൽവിൻ തോമസ് സംഗീതവും ,ബി.കെ. ഹരി നാരായണൻ ഗാനരചനയും, ത്യാഗു കലാസംവിധാനവും, ലിജി പ്രേമൻ കോസ്റ്റ്യൂമും, ഹസൻ വണ്ടുർ  മേക്കപ്പും, അജിത് എ.ജോർജ്ജ് ശബ്ദലേഖനവും ,ശ്രീജിത്ത് ചെട്ടിപ്പടി സ്റ്റിൽസും ,വാഴൂർ ജോസ് പി.ആർ.ഓ ആയും, റോസ് മേരി ലില്ലു ഡിസൈനും നിർവ്വഹിക്കുന്നു. 

സംഭാഷണം പോൾ വർഗ്ഗീസും, അഡീഷണൽ രചന നിഖിൽ ശിഖയും ആണ്. ജെമിനി സ്റ്റുഡിയോസ് അവതരിപ്പിക്കുന്ന ഈ ചിത്രം ഇൻ അസോസിയേഷൻ റിയോണ റോസ് പ്രൊഡക്ഷൻസും & ഹരീഷ് കണാരനുമാണ്. ജോൺ കുടിയാൻമല , ഹരീഷ് കണാരൻ എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ബിജു തോരണ തോലാണ് ഏക്സിക്യൂട്ടിവ് പ്രൊഡ്യൂസർ . സീന ജോൺ ,സന്ധ്യ ഹരീഷ് എന്നിവരാണ്സഹനിർമ്മാതാക്കൾ .

ഷിബു രവീന്ദ്രൻ ചീഫ് അസോസിയേറ്റ് ഡയറക്ടറും , നിയാസ് മുഹമ്മദ് അസോസിയേറ്റ്ഡയറ്കടറുമാണ്. റിച്ചാർഡ്, അഭിലാഷ് അർജുനൻ എന്നിവരാണ് പ്രൊഡക്ഷൻ കൺട്രോളറൻമാർ. ലൈൻ പ്രൊഡ്യൂസേഴ്സ് ,ലൂമിനാർ ഫിലിം കമ്പനി ,ജെമിനി സ്റ്റുഡിയോസ് തുടങ്ങിയവരാണ് റിലീസ് നിർവ്വഹണം.

സലിം പി. ചാക്കോ .
cpK desK.
 

No comments:

Powered by Blogger.