റോഷൻ മാത്യൂ , നിമിഷാ സജയൻ ചിത്രം തുടങ്ങി.

ജാകൻ, സാൻഡ് വിച്ച്, ഡേവിഡ് ആൻ്റ് ഗോലിയാത്ത്, ഡോൾഫിൻ ബാർ, കാറ്റും മഴയും എന്നീ ചിത്രങ്ങൾക്കു ശേഷം ലൈൻ ഓഫ് കളേഴ്സിൻ്റെ ബാനറിൽ എം.സി.അരുൺ   
എ ബ്രോൺ മീഡിയാ ഇൻ്റെർനാഷണലുമായി സഹകരിച്ച് നിർമ്മിക്കുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം തുടങ്ങി. 

ഫ്രൈഡേ, ലോ പോയിൻ്റ് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ലിജിൻ ജോസാണു് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.
ശിവ പ്രസാദ് ഹെബ്രോണാണ് എക്സിക്കുട്ടീവ് പ്രൊഡ്യൂസർ .
അണിയറ പ്രവർത്തകരും ബന്ധുമിത്രാദികളും, ചലച്ചിത്ര പ്രവർത്തകരുടേയുംസാന്നിദ്ധ്യത്തിൽ ലളിതമായി നടന്ന ചടങ്ങിൽ എം.സി.അരുണും അജിമേടയിലും ചേർന്ന് ആദ്യ ഭദ്രദീപംതെളിയിച്ചതോടെയാണു തുടക്കമിട്ടത്.

തുടർന്ന് ലിജിൻ ജോസ്, നജീം കോയാ,റോഷൻമാത്യു.നിമിഷാസജയൻ ,ബിനുകുമാർ, ടോമി വർഗീസ്, എന്നിവർ ഈ ചടങ്ങ് പൂർത്തീകരിച്ചു.
പ്രശസ്ത നിർമ്മാതാവ് സുബൈർ ( വർണ്ണചിത്ര)
സ്വിച്ചോൺ കർമ്മവും, ശിവപ്രസാദ് (എബ്രോൺ മീഡിയാ ഇൻ്റർനാഷണൽ )
ഫസ്റ്റ് ക്ലാപ്പും നൽകി.
നിമിഷാസജയൻ ആദ്യ ഷോട്ടിൽ അഭിനയിച്ചു.

ഒരു ത്രില്ലർ സിനിമയാണ് ലിജിൻ ജോസ് ഈചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.
റോഷൻ മാത്യുവും നിമിഷാസജയനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ ഗുരു സോമസുന്ദരം ( മിന്നൽ മുരളി ഫെയിം),
ടിനി ടോം, ലെന, ജാഫർ ഇടുക്കി, ജിയോബേബി, നിസ്താർ അഹമ്മദ്, പ്രമോദ് വെളിയനാട്, സജിൻ ചെറുകയിൽ (സൂപ്പർ ശരണ്യാ ഫെയിം)ഷാജു കുരുവിള, നീരജാ, ഭദ്രാ, സിൻസ്, ബേബി എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്.

രചന.' നജീം കോയ.
അൻവർ അലിയുടെ ഗാനങ്ങൾക്ക് ഷഹബാസ് അമൻഈണംപകർന്നിരിക്കുന്നു.അലക്സ് ജെ.പുളിക്കൽ ഛായാഗ്രഹണവും ഫ്രാൻസിസ് ലൂയിസ് എഡിറ്റിംഗും നിർവ്വഹിക്കുന്നു.കലാസംവിധാനം - ബാവ.മേക്കപ്പ്.രതീഷ് അമ്പാടി.കോസ്റ്റ്യം -ഡിസൈൻ. അരുൺ മനോഗർ.
ചീഫ്. അസ്സോസ്സിയേറ്റ് ഡയറക്ടർ .സുനിൽ കാര്യാട്ടുകര അസ്സോസ്സിയേറ്റ് ഡയറക്ടർ സ്- സുമേഷ് മുണ്ടക്കൽ.സാൻവിൻ സന്തോഷ്,സഹസംവിധാനം. ആരോമൽ ശിവ, അരുൺ കെ.എസ്.എക്സിക്യട്ടീവ് പ്രൊഡ്യൂസേർസ്.ബിനുകുമാർ -രതീഷ് സുകമാരൻ,
ലൈൻ പ്രൊഡ്യൂസർ - ടോമി വർഗീസ്.പ്രൊഡക്ഷൻമാനേജർ - ഷൈൻ ഉടുമ്പുഞ്ചോല .
പ്രൊഡക്ഷൻ എക്സിക്കുട്ടിവ് - സജി കോട്ടയം. പ്രൊഡക്ഷൻ
,കൺട്രോളർ.സേതു അടൂർ.

കോട്ടയത്തും പരിസരങ്ങളിലുമായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാകും.

വാഴൂർ ജോസ്.
ഫോട്ടോ .മോഹൻ സുരഭി .

No comments:

Powered by Blogger.