ദുബൈ ഫാഷൻ ഷോയിലെ മലയാളി തിളക്കം " പ്രാർത്ഥന " .


ദുബൈയിൽ നടന്ന ദുബൈ യാച്ച് ഫാഷൻ വീക്കിൽ മലയാളി തിളക്കം. കൊല്ലം കുണ്ടറ സ്വദേശിനിയായ പ്രശസ്ത മോഡൽ പ്രാർത്ഥനയാണ്, കഴിഞ്ഞ ദിവസം ദുബൈയിൽ നടന്ന ദുബൈ യാച്ച് ഫാഷൻ വീക്കിൽ, ഗംഭീര പ്രകടനത്തിലൂടെ ശ്രദ്ധേയയായത്.വിദേശ താരങ്ങളെയെല്ലാം പിന്നിലാക്കുന്ന പ്രകടനമാണ് പ്രാർത്ഥന കാഴ്ചവെച്ചത് ' ബെറ്റർമീഡിയ ഓർഗനൈസ് ചെയ്ത ഫാഷൻ ഷോ,ചാമ്പ്യൻ യചാത് ആണ് സംഘടിപ്പിച്ചത്.തസ്വീർസലിം ആയിരുന്നു ഷോയുടെ ഡയറക്ടർ.

കൊല്ലം കുണ്ടറ, മുരളീധരൻ പിള്ള, ആനന്ദഭായി ദമ്പതികളുടെ മകളായ പ്രാർത്ഥന, ഒ വി എം ഇന്ത്യ ഫാഷൻ ക്വീൻ സീസൺ റ്റു മത്സരത്തിൽ മിസ് കൺജീനിയാലിറ്റിയായും, ടൈറ്റിൽ വിന്നറായും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഗോവ ഐഎഫ് ഡബ്ളു ഷോയിൽ റാംപ് മോഡലായും പ്രാർത്ഥന തിളങ്ങിയിരുന്നു. നർത്തകിയായ പ്രാർത്ഥന പുതിയ മലയാള സിനിമകളിൽ നായികയായി അഭിനയിക്കാൻ കരാർ ചെയ്തു കഴിഞ്ഞു.

അയ്മനം സാജൻ

No comments:

Powered by Blogger.