കൊച്ചിയിലെ ഭൂമാഫിയയുടെ കഥ പറയുന്ന " ഹൈദർ " വെബ് സീരീസിൻ്റെ ട്രെയ്ലർ പുറത്തിറങ്ങി.

നവാഗതനായ രജനീഷ് ബാബു സംവിധാനം ചെയ്ത്  കൊച്ചിയിലെ ഭൂമാഫിയയുടെ കഥ പറയുന്ന ''ഹൈദർ" വെബ് സീരീസിൻ്റെ ട്രെയ്ലർ  റിലീസായി. 

ഏട്ട്എപ്പിസോഡുകളുള്ള ആദ്യ സീസണിൽ മലയാളത്തിലെ പ്രമുഖ താരങ്ങൾ അഭിനയിക്കുന്നുണ്ട്.സിനിമയോട് കിടപിടിക്കുന്ന മേക്കിങ് സ്‌റ്റൈലുമായി എത്തുന്ന ഹൈദറിന് സംഗീതം നൽകിയിരിക്കുന്നത് ഗോപി സുന്ദർ ആണ്. 

ഗോപിസുന്ദർ ആദ്യമായി സംഗീതം നൽകുന്ന വെബ് സീരീസ്എന്നപ്രത്യേകതയുമുണ്ട് ഹൈദറിന്. നൗഫൽ അബ്ദുള്ള എഡിറ്റിങ് നിർവഹിച്ചിരിക്കുന്ന ചിത്രത്തിന് ക്യാമറ ചലിപ്പിച്ചിരിക്കുന്നത് അനൂപ് ഉമ്മൻ ആണ്. റൈഹാൻ പ്രോഡക്‌ഷൻസിന്റെ ബാനറിൽ ജലീൽ എ.കെ ആണ് ഹൈദർ നിർമിച്ചിരിക്കുന്നത്.

പി.ശിവപ്രസാദ്:  പി.ആർ.ഒ.

No comments:

Powered by Blogger.