ശിവജി ഗുരുവായൂർ as അർനോൾഡ് in സ്വപ്നസുന്ദരി .
കെ. ജെ. ഫിലിപ്പ് സംവിധാനം ചെയ്ത 'സ്വപ്നസുന്ദരി' എന്ന ചിത്രത്തിലെ ആദ്യ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി.ഈ സിനിമയിൽ അർനോൾഡ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ശിവജി ഗുരുവായൂരിന്റെ ചിത്രമാണ് ആദ്യ പോസ്റ്ററായി ചലച്ചിത്ര താരങ്ങളായ ശാലിൻ സോയ, റോണാ ജോ എന്നിവരുടെ ഫേസ്ബുക്ക് പേജുകളിലൂടെ
പുറത്തിറക്കിയത്.2021 ലെ മിസ്റ്റർ ഇന്ത്യയും ജിംനേഷ്യം ഉടമയുമാണ് അർനോൾഡ്.
ചലച്ചിത്ര രംഗത്തെ പ്രമുഖരുടെയും തിയേറ്റർ ഉടമകളുടെയും ഫാൻസ് അസോസിയേഷന്റെയും ഫേസ്ബുക്ക് പേജുകളിലൂടെ പോസ്റ്റർ ഷെയർ ചെയ്തു. സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്ററിന് മികച്ച പ്രതികരണം ലഭിക്കുന്നുണ്ട്.
എസ്. എസ്. പ്രൊഡക്ഷൻസിന്റെയും അൽഫോൺസ വിഷ്വൽ മീഡിയയുടെയും ബാനറിൽ സലാം ബി. റ്റി, സുബിൻ ബാബു , ഷാജു സി. ജോർജ് എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചത്. പ്രണയത്തിനും ആക്ഷനും പ്രാധാന്യമുള്ള ചിത്രമാണ്.
ഡോ:രജിത്കുമാർ സാനിഫ്അലി, ശിവജി ഗുരുവായൂർ, ശ്രീറാം മോഹൻ, സാജൻ പള്ളുരുത്തി, പ്രദീപ് പള്ളുരുത്തി,
സാജിദ് സലാം, ജിന്റോ, ഡോ: ഷിനു ശ്യാമളൻ, ദിവ്യാ തോമസ്, ഷാരോൺ സഹിം , ഷാർലറ്റ് സജീവ്, മനീഷ മോഹൻ,ഷാൻസി സലാം,ബാലസൂര്യ,ബെന്നി പൊന്നാരം, ഷിബു ഇച്ചാമഠം,നിഷാദ് കല്ലിങ്ങൽ, രജീഷ് സോമൻ,സണ്ണി സംഘമിത്ര,ഫിറോസ്ബാബു,സാബു കൃഷ്ണ, അന്ന ഏയ്ഞ്ചൽ, അബു പട്ടാമ്പി,ജാനകി ദേവി, അൽന ബിജു, പവിത്ര, ശാരദാമ്മ, സന്ധ്യ, അമ്പിളി, ഉമ മഹേശ്വരി, ആഷിഖ്, പീലികൃഷ്ണ,ദേവിനന്ദന,
ഷമീർ ബാബു, രാജി തോമസ്, രമേശ് ആനപ്പാറ, രവി മസ്കറ്റ്, സാഫല്യം കബീർ ,നസ്രിൻ ,അഫ്രീൻ, മധുപിള്ള, സൈജു,, ബഷീർ പൂപ്പാറ,
അലക്സ് പെത്തൂട്ടി,
ഇന്ദുജ ,രാജീ മേനോൻ,മുഹമ്മദ് പെരുമ്പാവൂർ,
വിജയൻ പള്ളുരുത്തി, അജയൻ പുറമല, മാസ്റ്റർ ഷെയ്ഖ് ഫാബിൻ, ബേബി വൈഗ തുടങ്ങി നിരവധി
താരങ്ങൾ ചിത്രത്തിൽ അഭിനയിക്കുന്നു.
കഥ: റോയിറ്റ, കുമാർ സെൻ. തിരക്കഥ : സീതു ആൻസൺ. ഛായാഗ്രഹണം:റോയിറ്റ, സനൂപ്.എഡിറ്റിംഗ് :ഗ്രേയ്സൺ.
ഗാനരചന :സുദർശൻ പുത്തൂർ,സുഭാഷ് ചേർത്തല, ജെറിൻരാജ് കുളത്തിനാൽ. ഹംസ കുന്നത്തേരി,വിഷ്ണു മോഹനകൃഷ്ണൻ, ഫെമിൻ ഫ്രാൻസിസ്. സംഗീതം:അജിത് സുകുമാരൻ, ഹംസ കുന്നത്തേരി,വിഷ്ണു മോഹനകൃഷ്ണൻ, ഫെമിൻ ഫ്രാൻസിസ്. ഗായകർ: നജിം അർഷാദ്, പ്രദീപ് പള്ളുരുത്തി,
സിദ്ധാർഥ് ശങ്കർ , ഇമ്രാൻഖാൻ, അരുൺ സി. ഇടുക്കി, ദേവനന്ദ രാജേഷ് മേനോൻ, ശോഭ ശിവാനി,മിഥുന്യാ ബിനീഷ്. ചിത്രത്തിൽ അഞ്ച് ഗാനങ്ങളുണ്ട്.ഗുഡ് വിൽ എന്റർടെയ്ൻമെന്റ്സിലൂടെ പുറത്തിറക്കിയ ഗാനങ്ങൾ
പ്രേക്ഷക മനം കവർന്നിട്ടുണ്ട്.
അസോസിയേറ്റ് ഡയറക്ടർമാർ :മധു ആർ. പിള്ള, സാജിദ് സലാം, ആഷിഖ്.
പ്രൊഡക്ഷൻ കൺട്രോളർ :ഷാൻസി സലാം. പ്രോജക്ട് ഡിസൈനർ : ഫാത്തിമ ഷെറിൻ, മേക്കപ്പ് :ഷിനു ഓറഞ്ച്. കോസ്റ്റ്യൂംസ് : അന്നാമച്ചി. കോറിയോഗ്രാഫർ :ബിനീഷ് കുമാർ കൊയിലാണ്ടി. കലാസംവിധാനം സണ്ണി സംഘമിത്ര. ഡീ എ, സ്റ്റിൽസ്: ഗോൾഡൻ ഫ്രെയിംസ്.
റഹിം പനവൂർ
പി.ആർ.ഒ
ഫോൺ :9946584007
No comments: