നടൻ രമേഷ് ഡിയോ (93) അന്തരിച്ചു.


ഹിന്ദി, മറാഠി ഭാഷകളിൽ മികച്ച നടനായും നിർമ്മാതാവായും തിളങ്ങിയ രമേഷ് ഡിയോ (93) അന്തരിച്ചു.

മുംബൈ കോകില ബെന്‍ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് രമേഷ് ഡിയോ ചികിത്സയിലായിരുന്നു.

" ആനന്ദ് ," ആപ്കി കസം" , " പ്രേം നഗര്‍ " , " മേരേ ആപ്‌നേ" , " ഫക്കീറ "  തുടങ്ങി 284ൽപരം ഹിന്ദി ചിത്രങ്ങളിലും 190ലേറെ മറാഠി ചിത്രങ്ങളിലും അഭിനയിച്ചു. 

സിനിമകൾ കൂടാതെ നിരവധി ഡോക്യുമെന്ററികളും ടെലിവിഷന്‍ സീരിയലുകളും അദ്ദഹം നിർമ്മിച്ചു. 

നടി സീമ ഡിയോയാണ് ഭാര്യ. മറാഠി നടന്‍ അജിന്‍ ക്യഡിയോ, സംവിധായകന്‍ അഭിനയ് ഡിയോ എന്നിവര്‍ മക്കളാണ്.

 

No comments:

Powered by Blogger.