ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്കർ (92) അന്തരിച്ചു.

പ്രണാമം ....


ഇന്ത്യയിലെ പ്രമുഖ പിന്നണി ഗായികയും സംഗീത സംവിധായകയും ആയിരുന്ന ലതാ മങ്കേഷ്കർ(92)  അന്തരിച്ചു. കോവിഡും ന്യൂമോണിയയും ബാധിച്ച് ജനുവരി എട്ട് മുതൽ  മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ  ചികിൽസയിലായിരുന്നു. രാവിലെ 8.12 ന് മരണം ഔദ്യോഗികമായിസ്ഥിതികരിച്ചു. 

1929 സെപ്റ്റംബർ 28ന് ജനനം. 
1942ൽ പിന്നണി ഗാനരംഗത്ത് കടന്നു വന്നു. ഏഴ് പതിറ്റാണ്ടോളം നീണ്ടകരിയറിൽ ഇന്ത്യൻ സംഗീതത്തിന് അവർ നൽകിയ സംഭാവനകൾക്ക് നൈറ്റിംഗേൽ ഓഫ് ഇന്ത്യ ,ക്വീൻ ഓഫ് മെലഡി എന്നി ബഹുമതികൾ ലഭിച്ചു. 

മൂപ്പത്തിയാറ് ഭാഷകളിലായി മുപ്പതിനായിരത്തിൽപരം ഗാനങ്ങൾ ലതാജി  ആലപിച്ചു. ഹിന്ദി ,മറാത്തി ഭാഷകളിൽ ആയിരുന്നു കൂടുതൽ ഗാനങ്ങൾ ആലപിച്ചത്. 

1969ൽ പത്മഭൂഷൺ ,1989ൽ ദാദാസാഹിബ് ഫാൽക്കെ അവാർഡ് ,1997ൽ മഹാരാഷ്ട്ര ഭൂഷൺ , 1999ൽ പത്മവിഭൂഷൺ ,2001ൽ ഭാരതരത്ന , 2006ൽ ലീജിയൻ ഓഫ് ഓണർ പുരസ്കാരവും നേടി. മൂന്ന് ദേശീയ ചലച്ചിത്ര അവാർഡുകൾ ,നാല് ഫിലിം ഫെയർ അവാർഡുകൾ ,ഫിലിം ഫെയർ ലൈഫ് ടൈം അച്ചീവ്മെൻ്റ് അവാർഡുകളും നേടി. 1974ൽ ലണ്ടനിലെ റോയൽ ആൽബർട്ട് ഹാളിൽ ഗാനം ആലപിച്ച ആദ്യ ഇന്ത്യക്കാരിയായി. 

മറാത്ത നാടകവേദിയിലെ ഗായകനായിരുന്ന ദീനനാഥ് മങ്കേഷ്കറാണ് പിതാവ് .
ശുദ്ധമാതി അമ്മയും .ഇവരുടെ അറ് മക്കളിൽ മൂത്തയാളാണ് ലതാജീ . മീന ഖാദികർ ,ആശാ ദോസ് ലെ, ഉഷാ മങ്കേഷ്കർ, ഹൃദയനാഥ് മങ്കേഷ്കർ എന്നിവർ സഹോദരങ്ങളാണ് .

സിനിമ ഗാനങ്ങൾ ,ശാസ്ത്രീയ സംഗീതം ,ഗസലുകൾ, ഭജനകൾ ,ബംഗാളി സംഗീതം എന്നിവയിൽ ആയിരുന്നു കുടുതൽ ഗാനങ്ങൾ ആലപിച്ചത്. 1942ൽ " കിടി ഹസാൽ "  എന്ന മറാത്തി സിനിമയിലാണ് ആദ്യ ഗാനം ആലപിച്ചത്. 

സലിം പി. ചാക്കോ.
cpK desK .


No comments:

Powered by Blogger.