സിനിമ ,സീരിയൽ താരം കോട്ടയം പ്രദീപ് (61) അന്തരിച്ചു .

സിനിമ ,സീരിയൽ താരം കോട്ടയം പ്രദീപ് (61) അന്തരിച്ചു. ഇന്നു പുലർച്ചെ  സ്വകാര്യ ആശുപത്രിയിൽപ്രവേശിപ്പിച്ചെങ്കിലും നാലോടെ മരണം സംഭവിച്ചു. 

എൽഐസി ജീവനക്കാരനായ പ്രദീപ്, ഐ.വി.ശശി ചിത്രമായ ഈ നാട് ഇന്നലെ എന്നീ സിനിമകളിലൂടെയാണ്  സിനിമയിലെത്തുന്നത്. ആ ചിത്രത്തിന്റെ ഹിന്ദി, തെലുങ്ക് പതിപ്പുകളിലും പ്രദീപ് അഭിനയിച്ചു. 

മലയാളം, തമിഴ് സിനിമകളിൽ നിരവധി കോമഡി റോളുകൾ ചെയ്‌തു പ്രേക്ഷക ശ്രദ്ധ നേടി.  2010ൽ പുറത്തിറങ്ങിയ ഗൗതം വാസുദേവ് മേനോൻ ചിത്രം 'വിണ്ണൈ താണ്ടി വരുവായ'യിലെ തൃഷയുടെ അമ്മാവൻ ആയി അഭിനയിച്ച കഥാപാത്രം പ്രദീപിന്റെ സിനിമാജീവിതത്തിൽ വഴിത്തിരിവായി.

തട്ടത്തിൽ മറയത്ത് , ആമോൻ, വടക്കൻ സെൽഫി,  പെരുച്ചാഴി, എന്നും എപ്പോഴും, ലൈഫ് ഓഫ് ജോസൂട്ടി, ആട് ഒരു
ഭീകരജീവിയാണ്,അഞ്ചുസുന്ദരികൾ, ജമ്നപ്യാരി, ഉട്ടോപ്യയിലെ രാജാവ്, അമർ അക്ബർ അന്തോണി, അടി കപ്യാരേ കൂട്ടമണി, കട്ടപ്പനയിലെ ഋത്വിക് റോഷൻ തുടങ്ങിയ ചിത്രങ്ങളിലെ അഭിനയം പ്രേക്ഷകനേടി.  തമിഴിൽ രാജാ റാണി, നന്‍പനട തുടങ്ങിയ നിരവധി ചിത്രങ്ങളിലും അഭിനയിച്ചു.

കോട്ടയം ജില്ലയിലെ തിരുവാതുക്കലിലാണ് പ്രദീപ് ജനിച്ചതും വളർന്നതും. കാരാപ്പുഴ സര്‍ക്കാര്‍ സ്‌കൂൾ, കോട്ടയം ബസേലിയസ് കോളജ്, കോപ്പറേറ്റീവ് കോളജ് എന്നിവടങ്ങളിലായി പഠനം പൂര്‍ത്തിയാക്കി. 

അവസ്ഥാന്തരങ്ങൾ എന്ന ടെലി സീരിയലിനു ബാലതാരങ്ങളെ ആവശ്യമുണ്ട് എന്ന് കണ്ട് മകനെയുംകൂട്ടിസെറ്റിലെത്തിയപ്പോഴാണ് മകന് പകരം സീനിയർ റോളിൽ അച്ഛനായ കോട്ടയം പ്രദീപിന് ടെലിവിഷനിൽ ആദ്യ അവസരം ലഭിക്കുന്നത്. 

ഭാര്യ: മായ, മക്കൾ: വിഷ്ണു, വൃന്ദ.

No comments:

Powered by Blogger.