സുരേഷ്ഗോപി - ജോഷി ടീമിൻ്റെ " പാപ്പൻ " മാർച്ച് 31ന് തീയേറ്ററുകളിൽ എത്തും.
മലയാളത്തിലെ സൂപ്പർഹിറ്റ് സംവിധായകൻ ജോഷിയും സുരേഷ് ഗോപിയും ഏഴ് വർഷങ്ങൾക്ക് ശേഷം വീണ്ടും ഒന്നിക്കുന്ന "പാപ്പൻ " മാർച്ച് 31ന് തീയേറ്ററുകളിൽ എത്തും.
വൻ വിജയമായ പൊറിഞ്ചു മറിയം ജോസിന് ശേഷം ജോഷി ഒരുക്കുന്ന പാപ്പൻ സുരേഷ്ഗോപിയുടെ കരിയറിലെ 252-ാമത്തെ ചിത്രംകൂടിയാണ്. സുരേഷ് ഗോപിയെ സോളോ ഹീറോ ആക്കി 22 വർഷെത്ത ഇടവേളക്ക് ശേഷം ജോഷി ഒരുക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടി പാപ്പനവകാശപ്പെട്ടതാണ്.
വാഴുന്നോർ ആണ്
ഇതിനുമുൻപ് സുരേഷ് ഗോപി സോളോ ഹീറോ ആയി വന്ന ജോഷി ചിത്രം.
ക്രൈം ത്രില്ലറായി ഒരുക്കുന്ന ചിത്രത്തിൽ എബ്രഹാം മാത്യു മാത്തൻഎന്നകഥാപാത്രമായാണ് സുരേഷ് ഗോപി ചിത്രത്തിൽ എത്തുന്നത്. ഗോകുൽ സുരേഷ്, നീത പിള്ള, നൈല ഉഷ, ആശ ശരത്, കനിഹ, ചന്ദുനാഥ്, വിജയരാഘവൻ, ടിനി ടോം, ഷമ്മി തിലകൻ, തുടങ്ങി വമ്പൻ താര നിരയാണ് അണിനിരക്കുന്നത്.ആദ്യമായാണ് സുരേഷ് ഗോപിയും ഗോകുലും ഒരു സിനിമയിൽ ഒന്നിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്.

No comments: