മിസ്റ്റർ ,മിസ്സ് ആൻ്റ് മിസ്സിസ് ഇന്ത്യൻ ഐക്കൺ സീസൺ 2 കൊല്ലത്ത് നടക്കും.


മിസ്റ്റർ,മിസ്സ് ആൻറ് മിസ്സിസ് ഇന്ത്യൻ ഐക്കൺ  സീസൺ 2 കൊല്ലത്ത് നടക്കും.

പ്രശോഭ് കൈലാസ് പ്രൊഡക്ഷൻ ഹൗസിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്നഇന്ത്യയിലെ
തന്നെ ഏറ്റവും  മികച്ച പേജൻ്റ് ഷോയായ മിസ്റ്റർ,മിസ്സ് ആൻറ് മിസ്സിസ് ഇന്ത്യൻ ഐക്കൺ രണ്ടാമത്തെ സീസൺ ചലച്ചിത്ര നടൻ ഷൈൻ ടോം ചാക്കോ  പ്രഖ്യാപിച്ചു. ഷോയുടെ  ലോഗോ ഷൈൻ  ടോം ചാക്കോ  പ്രകാശനം  ചെയ്തു.

കഴിഞ്ഞ  വർഷം നടന്ന  മിസ്റ്റർ,മിസ്സ് ആൻറ് മിസ്സിസ് ഇന്ത്യൻ ഐക്കൺ സീസൺ1 ഫാഷൻ മേഖലയിൽ  വലിയ വിജയമായതിനെ തുടർന്നാണ്  രണ്ടാമത്തെ സീസൺ  നടത്തുന്നത്.മിസ്സ് യൂണിവേഴ്സ് 2021 ഹർണാസ് സന്ധു , മിസ്സ് വേൾഡ് 2019  സെക്കന്റ്‌ റണ്ണർ അപ്പ്  സുമൻ റാവു , മിസ്സ് യൂണിവേഴ്സ് 2020  മൂന്നാമത്തെ റണ്ണർ അപ്പ്  അഡ്ലിൻ കസലിനോ , ടോപ് 10 മിസ്സ് സൂപ്പർ നാഷണൽ 2020  ആവൃതി ചൗധരി  തുടങ്ങിയവരെ പരിശീലിപ്പിച്ച അലീസിയ റൗട് , അഞ്ജലി റൗട് , സിദ്ധാന്ത് സൂര്യവൻശി  എന്നിവരാണ് ഇത്തവണ പരിശീലകരായി എത്തുന്നത്.

വിശ്വപ്രസിദ്ധമായ  കോകോബറി ടാലൻ്റ് ആൻറ് അക്കാദമിയുടെ ടീം  കേരളത്തിൽ ആദ്യമായാണ്  പരിശീലനം നൽകാൻ എത്തുന്നത്.പ്രിൻസ് ആൻഡ് പ്രിൻസസ് ഇന്ത്യ , മിസ്സ്, മിസ്റ്റർ ടീൻ ഇന്ത്യ കിഡ്സ് പേജൻ്റ് ഗ്രൂമറായി സോനു സിങ്ങ് ,  വിശിഷ്ടാതിഥികളായി ഡാലു കൃഷ്ണദാസ്, ഖിസർ ഹുസ്സൈൻ, രാഹുൽ ഈശ്വർ,ഇന്റർനാഷണൽ ഡിസൈനർ നവീൻ കുമാർ, നാഷണൽ അവാർഡ് ജേതാവും ഇൻ്റർനാഷണൽ ഫാഷൻകൊറിയോഗ്രാഫറുമായബെഞ്ചമിൻ,ഇൻ്റർനാഷണൽ ഫാഷൻ ഡയറക്ടർമാരായ ലോവൽ പ്രഭു , സഞ്ജയ് കണ്ണൻ എന്നിവരും ചലച്ചിത്ര രംഗത്തെ പ്രമുഖരും സീസൺ രണ്ടിൽ എത്തുമെന്ന്  പ്രൊഡക്ഷൻ  ഹൗസ് ചെയർമാൻ  പ്രശോഭ് കൈലാസ് വാർത്താ  സമ്മേളനത്തിൽ  പറഞ്ഞു.

കൊല്ലത്ത് നടക്കുന്ന ഷോയുടെ തീയതി പിന്നാലെ തീരുമാനിക്കും.പ്രശോഭ് കൈലാസ്, ഡോണ ജെയിംസ്  എന്നിവരാണ് ഷോ ഡയറക്ടർമാർ. ഷോ അവതാരക ഷജീന ഷറഫുദീൻ, ചലച്ചിത്ര -ടിവി താരം ആര്യ ശ്രീറാം, സംവിധായിക ലക്ഷ്മി ദീപ്ത, സെലിബ്രിറ്റി ഫാഷൻ ഫോട്ടോഗ്രാഫർ കിരൺ മുരുക്കുംപുഴ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

റഹിം പനവൂർ
പി.ആർ.ഓ
ഫോൺ :9946584007
 

No comments:

Powered by Blogger.