ഫെബ്രുവരി 18ന് സി.ബി.ഐ സീരീസിലെ അഞ്ചാം ഭാഗത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ,ടൈറ്റിലും, വീഡിയോയും മമ്മുട്ടിയുടെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്യും.



മെഗാ സ്റ്റാർ മമ്മൂട്ടിയെ നായകനാക്കി എസ്.എൻ  സ്വാമി രചിച്ച കെ. മധു സംവിധാനം ചെയ്ത സി.ബി.ഐ സീരീസിലെ ഏറ്റവും പുതിയ ചിത്രമായ സിബിഐ അഞ്ച്  ഇപ്പോൾ ചിത്രീകരണം തുടരുകയാണ്.

സംവിധായകൻ കെ. മധുവിന്റെ നിർമ്മാണ ബാനറും ഒപ്പം സ്വർഗചിത്ര അപ്പച്ചനും ചേർന്നാണ് ഈ അഞ്ചാം ഭാഗം നിർമ്മിക്കുന്നത്.

മമ്മൂട്ടിക്കൊപ്പം രൺജി പണിക്കർ, സായ്‌കുമാർ, രമേഷ് പിഷാരടി, ആശാശരത്ത്, മുകേഷ് എന്നിവരാണ് ഇതിലെ പ്രധാന കഥാപാത്രങ്ങൾക്കു ജീവൻ പകരുന്നത്.

ആദ്യ ഭാഗം റിലീസ് ചെയ്തു മുപ്പത്തിനാല് വർഷം തികയുന്ന ഫെബ്രുവരി പതിനെട്ടിന്, ഈ അഞ്ചാം ഭാഗത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്യാൻ പോവുകയാണ് അണിയറ പ്രവർത്തകർ. 

ഈ അഞ്ചാം ഭാഗത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്കും ഇതിന്റെ സൂപ്പർ ഹിറ്റായ തീം മ്യൂസിക്കിന്റെ പുതിയ പതിപ്പിന്റെ അകമ്പടിയോടെ എത്തുന്ന വീഡിയോയും അന്നേ ദിവസമാണ് റിലീസ് ചെയ്യുന്നത്.

2022 ഫെബ്രുവരി 18ന്  മമ്മൂട്ടി തന്റെ ഫേസ് ബുക്ക് പേജിലൂടെ പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കുന്ന ഈ വീഡിയോ, സൈന മൂവീസ് യു ട്യൂബ് ചാനലിലൂടെ പുറത്തുവരും .


സലിം പി. ചാക്കോ .
cpk desk .
 
 

No comments:

Powered by Blogger.