" രാഘവേട്ടൻ്റെ 16ഉം രാമേശ്വര യാത്രയും " ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തു.

കിരൺസ് പ്രോഡക്ഷൻസിന്റെ ബാനറിൽ  ആഷിൻ കിരൺ  നിർമിച്ച്‌ സുജിത് എസ് നായർ  തിരക്കഥയും സംവിധാനം നിർവഹിക്കുന്ന "രാഘവേട്ടന്റെ 16 ഉം രാമേശ്വരയാത്രയും " എന്ന സിനിമയുടെ ടൈറ്റിൽ പോസ്റ്റർ  സുരാജ് വെഞ്ഞാറമൂട് - ന്റെ ഓഫീഷ്യൽ  പേജിലൂടെ  പുറത്തു വിട്ടു.....

മലയാളത്തിലെ പ്രമുഖ  താരങ്ങളും   സംവിധായകരും  അവരുടെ  പേജിൽ പോസ്റ്റർ ഷെയർ  ചെയ്തു....ഒരു മരണം നടന്ന  ശേഷം  ആ വീട്ടിൽ നടക്കുന്ന  മറ്റൊരു  അപകടം  ഹാസ്യത്തിൽ അവതരിപ്പിക്കുന്ന ഈ  മുഴുനീള ഹാസ്യ ചിത്രത്തിന്റെ ഷൂട്ടിംഗ് മാർച്ചിൽ തുടങ്ങും.  മലയാളത്തിലെ  പ്രശസ്ത താരങ്ങൾ ചിത്രത്തിൽ അഭിനയിക്കുന്നു.  എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - ഗോപു കിരൺ സദാശിവൻ, ഛായാഗ്രഹണം -  ഗൗതം ലെനിൻ, സംഗീതം - റോണി റാഫേൽ , സംഭാഷണം - സിനു സാഗർ, കല- മനോജ് ഗ്രീൻവുഡ്, പ്രൊജക്റ്റ്‌ കോ-ഓർഡിനേറ്റർ - ഷാജി തിരുമല, പ്രൊഡക്ഷൻ കൺട്രോളർ - എസ് മുരുകൻ, സാങ്കേതിക സഹായം - അജു തോമസ്, ഡിസൈൻസ് - എസ് കെ ഡി ഡിസൈൻ ഫാക്ടറി .
 
അജയ് തുണ്ടത്തിൽ .
(പി.ആർ. ഓ ) 

..

No comments:

Powered by Blogger.