150 മില്യൺ കാഴ്ചക്കാരുമായി RRR ട്രെയ്ലർ.

എസ് എസ് രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം RRR , മാർച്ച് 25ന് തിയേറ്ററിൽ എത്തും എന്ന ഔദ്യോഗിക പ്രഖ്യാപനത്തിനു പിന്നാലെ ചിത്രത്തിന്റെ വിവിധ ഭാഷകളിലുള്ള ട്രൈലെറുകൾ  150 മില്യൺ കാഴ്ചക്കാരുമായി മുന്നോട്ടു കുതിക്കുകയാണ് .

ബാഹുബലിയുടെ റെക്കോർഡുകൾ ഭേദിക്കുമെന്നു ട്രെയ്ലറിൽ തന്നെ ഉറപ്പു നൽകുന്ന സംവിധായകൻ എസ് എസ് രാജമൗലിയുടെ മാജിക് തിയേറ്ററിൽ കാണാൻ വേണ്ടി കാത്തിരിക്കുകയാണ് ഓരോ പ്രേക്ഷകനും. കേരളത്തിൽ ഷിബു തമീൻസിന്റെ നേതൃത്വത്തിൽ റിയാ ഷിബുവിന്റെ HR പിക്ചേഴ്സ് ആണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്. 

രാംചരണ്‍, ജൂനിയര്‍ എന്‍.ടി.ആര്‍. എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രാജമൗലി ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രം ആര്‍.ആര്‍.ആറിന്റെ മൂന്ന് മിനിറ്റ് ദൈര്‍ഘ്യം വരുന്ന ട്രെയ്ലര്‍ ആക്ഷന്‍ രംഗങ്ങള്‍ കൊണ്ട് സമ്പന്നമാണ്. ആക്ഷനും ഇമോഷണല്‍ രംഗങ്ങളും യുദ്ധവും എല്ലാം നിറഞ്ഞ രാജമൗലിയുടെ ബ്രഹ്മാണ്ഡ വിശ്വല്‍ മാജിക്കിലാണ് സിനിമ എത്തുന്നത് എന്നാണ്  ട്രെയ്ലര്‍ നൽകുന്ന സൂചന. 
രാം ചരണും ജൂനിയര്‍ എന്‍.ടി.ആറിനും  പുറമേ ആലിയ ഭട്ടും അജയ് ദേവ്ഗണും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ബോളിവുഡിലെയും ടോളിവുഡിലേയും പ്രമുഖ താരങ്ങളാണ് ഈ ചിത്രത്തില്‍ അണിനിരക്കുന്നത്. വി. വിജയേന്ദ്രപ്രസാദാണ് ചിത്രത്തിന്റെ തിരക്കഥ.

ജൂനിയര്‍ എന്‍.ടി.ആര്‍. കൊമരു ഭീം ആയും രാം ചരണ്‍ അല്ലൂരി സീതരാമ രാജുവായിട്ടുമാണ് ചിത്രത്തില്‍ എത്തുന്നത്. ചിത്രത്തില്‍ സീത എന്ന കഥാപാത്രത്തിനെയാണ് ആലിയ അവതരിപ്പിക്കുന്നത്. ചരിത്രവും ഫിക്ഷനും കൂട്ടിചേര്‍ത്താണ് ചിത്രം ഒരുക്കുന്നത്. രുധിരം, രണം, രൗദ്രം, എന്നാണ് ആര്‍.ആര്‍.ആര്‍. എന്ന പേര് കൊണ്ട് ഉദ്ദേശിക്കുന്നത്. 450 കോടി മുതല്‍മുടക്കില്‍ ഒരുങ്ങിയ ചിത്രത്തില്‍ ഒലിവിയ മോറിസ്, സമുദ്രക്കനി, അലിസണ്‍ ഡൂഡി, റേ സ്റ്റീവന്‍സണ്‍ എന്നിവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ബാഹുബലിക്ക് ശേഷമുള്ള രാജമൗലിയുടെ ആദ്യ ചിത്രം കൂടിയാണ് ആര്‍.ആര്‍.ആര്‍. ചിത്രത്തിന്റെ എഡിറ്റിംഗ് ശ്രീകര്‍ പ്രസാദും ഛായാഗ്രഹണം കെ കെ സെന്തില്‍ കുമാറും നിര്‍വഹിക്കുന്നു. ഡി.വി.വി. ദാനയ്യയാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്. സംഗീതം: എം.എം. കീരവാണി. 
പി ആർ ഓ : പ്രതീഷ് ശേഖർ


150 Million + views for #RRRTrailer. 


Get ready to experience India's Biggest Action Drama #RRRMovie in theatres from 25th March 2022. #RRRonMarch25th 


No comments:

Powered by Blogger.