സൈക്കോ കഥാപാത്രത്തിലൂടെ ഞെട്ടിച്ച് അനിൽ ആൻ്റോ .


അനിൽ ആൻ്റോ ഒരുപാട് കാലിബർ ഉള്ള അഭിനേതാവാണെന്ന് പില്ലോ നത്തിങ് ബട്ട് ലൈഫ് എന്ന ഷോർട്ട്ഫിലിമിലൂടെ പ്രേക്ഷകർ കണ്ടറിഞ്ഞതാണ്. ഇപ്പോൾ ആർ ജെ മഡോണ എന്ന ചിത്രത്തിലൂടെ, വിൻസെൻ്റ് ഫെല്ലിനി എന്ന ശക്തമായ കഥാപാത്രത്തിലൂടെ  തിരിച്ചെത്തിയിരിക്കുകയാണ് അനിൽ ആൻ്റോ. അതും തൻ്റെ കരിയറിലെ തന്നെ വ്യത്യസ്തവും ചലഞ്ചിങ്ങും ആയ ഒരു കഥാപാത്രത്തിലൂടെ.

ഒരേ സമയം ഏകാന്തതയിൽ ഒറ്റപ്പെട്ട ഒരാളുടെ നിസ്സഹായതയും മാനസിക വിഭ്രാന്തിയുള്ള മറ്റൊരു വ്യക്തിത്വമായും അക്ഷരാർത്ഥത്തിൽ അനിൽ ആൻ്റോ പകർന്നാടി. സംഗീതത്തെയും പെയ്ൻ്റിങ്ങനേയും ഒരുപാട് സ്നേഹിക്കുന്ന സൈക്കോ ആയ വിൻസെൻ്റ് ഫെല്ലിനി എന്ന അനിൽ ആൻ്റോയുടെ കഥാപാത്രത്തിൻ്റെ അടുത്തേക്ക് തൻ്റെ കാമുകനോടൊപ്പം ഒരു ദിവസം ചിലവഴിക്കാൻ എത്തുന്ന ആർ ജെ മേഘ്ന, വിവേക് എന്നീ കഥാപാത്രങ്ങളിലൂടെയാണ് കഥ ആരംഭിക്കുന്നത്. ഒറ്റപ്പെട്ട സ്ഥലത്തെ വീട്ടിൽ അകപെടുന്നതും രക്ഷപെടാൻ ശ്രമിക്കുന്നതുമാണ് കഥ. 

നിസഹായതയുടെയും സൈക്കോയുടെയും ഭാവങ്ങളിൽ ഞൊടിയിടയിൽ മിന്നിമറയുന്ന നിഗൂഢമായ അനിൽ ആൻ്റോയുടെ വിൻസെൻ്റ് ഫെല്ലിനി തന്നെയാണ് ചിത്രത്തിൻ്റെ നട്ടെല്ല്. നീസ്ട്രീമിൽ പുതുവത്സരത്തിൽ റിലീസിന് എത്തിയ ആർ ജെ മഡോണ, വലിയ താരനിര ഇല്ലാത്തത് കൊണ്ട് ആദ്യം ശ്രദ്ധ നേടിയില്ല എങ്കിലും മികച്ച മൗത്ത് പബ്ലിസിറ്റിയിലൂടെ വലിയ പ്രേക്ഷക പ്രതികരണമാണ് ഇപ്പൊൾ ലഭിച്ചുകൊണ്ടിരിക്കുന്നത്.

പി. ശിവപ്രസാദ് .

No comments:

Powered by Blogger.