പ്രണയത്തിൻ്റെയും അതിജീവനത്തിൻ്റെയും പ്രമേയവുമായി " ജിബൂട്ടി " .

അമിത്ത് ചക്കാലയ്ക്കൽ ,
ബോളിവുഡ് നടി ഷഗുൺ 
ജസ്വാൾ , ജേക്കബ് ഗ്രിഗറി, ദിലീഷ് പോത്തൻ  എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ്. ജെ സിനു സംവിധാനം ചെയ്യുന്ന ചിത്രമാണ് "ജിബൂട്ടി ". .

പ്രണയവും ത്രില്ലടിപ്പിക്കുന്ന ആക്ഷൻ രംഗങ്ങളുമായി ഈ ചിത്രം തിയേറ്ററുകളിൽ എത്തി. 
മലയാള സിനിമയിലെ അധികം പരീക്ഷണങ്ങള്‍ നടക്കാത്ത സര്‍വൈവല്‍ ആക്ഷൻ ത്രില്ലറായി ആണ്  എസ് .ജെ സിനു ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

മലയാളികള്‍ക്ക് അത്രകണ്ട് പരിചയമില്ലാത്ത "ജിബൂട്ടി "  എന്ന രാജ്യത്തെ കഥ പറയുന്നുവെന്നതു തന്നെയായിരുന്നു ഈ ചിത്രത്തിന്റെ കൗതുകവും. 

കേരളത്തിന്റെ മണ്ണില്‍ നിന്നുതന്നെയാണ് ചിത്രത്തിന്റെ കഥ തുടങ്ങുന്നത്. " ജിബൂട്ടി " യില്‍ ഒപ്പം ജോലി ചെയ്‍തിരുന്ന കൂട്ടുകാരിയെ കാണാന്‍ അന്നാട്ടുകാരി ഹെന  കേരളത്തിലെ ഇടുക്കിയിൽ  എന്തുകൊണ്ട് എത്തുന്നു ഇതാണ് സിനിമ പറയുന്നത് ?  
" ഹെന''  ജീപ്പ് ഡ്രൈവറായ   'ലൂയി' യെയും സുഹൃത്ത് 'എബി'യെയുമാണ് കൂടെ കൂട്ടുന്നത്. വിദേശത്ത് ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്ന ഇവര്‍ ഹെനയുമായിസൗഹൃദത്തിലാകുന്നു.ഹെനയുടെ സഹായത്തോടെ ഇവര്‍ 
ജിബൂട്ടിയിലേക്ക് പോകുന്നു . അവർ  'ജിബൂട്ടി'യില്‍ ജോലി ചെയ്‍ത് ജീവിതം തുടങ്ങുന്നു. തുടർന്ന് നടക്കുന്ന
സംഭവങ്ങളാണ് സിനിമയുടെ പ്രമേയം .
 
കുടുംബ പ്രേക്ഷകർക്ക് കൂടി ആസ്വദിക്കാൻ പാകത്തിലുള്ള ചിത്രമായാണ് " ജിബൂട്ടി "  എത്തിയിരിക്കുന്നത്. ഇവ കൂടാതെ ഈസ്റ്റ് ആഫ്രിക്കയിലെമനുഷ്യകടത്തും നിയമ നൂലാമാലകളും ജിബൂട്ടിയിൽ പ്രമേയമാകുന്നു.

ബ്ലൂഹിൽ നെയ്‌ൽ കമ്മ്യൂണിക്കേഷന്റെ ബാനറിൽ ആഫ്രിക്കൻ രാജ്യമായ 'ജിബൂട്ടി'യിലെ മലയാളി വ്യവസായി ജോബി. പി. സാം ആണ് ചിത്രം നിർമ്മിക്കുന്നത്. എസ്. ജെ. സിനുവിന്‍റെ ആദ്യ ചലച്ചിത്ര സംരംഭമാണ് 'ജിബൂട്ടി'.ചിത്രത്തിന്റെ ഷൂട്ടിങ് മുക്കാൽ ശതമാനവും പൂർത്തിയാക്കിയത് സൗത്ത്  ആഫ്രിക്കയിലെ ജിബൂട്ടിയിലായിരുന്നു. 

അമിത് ചക്കാലക്കൽ ( ലൂയി ), ഷഗൂൺ ജസ്വാൾ( ഹെന), ജേക്കബ് ഗ്രിഗറി ( എബി) , ദിലീഷ് പോത്തന്‍ ( ജോയി ) അഞ്ജലി നായർ (ഗ്രേസി) എന്നിവരോടൊപ്പം ഗീത ,ബിജു സോപാനം, സുനില്‍ സുഖദ, ബേബി ജോർജ്, തമിഴ് നടൻ കിഷോർകുമാർ , ആതിര ഹരികുമാർ , രോഹിത് മഗ്ഗു, അലന്‍സിയര്‍ ലേ ലോപ്പസ് , പൗളി വത്സൻ, നസീർ സംക്രാന്തി ,സിമിനു സിജോ, ജയശ്രീ ശിവദാസ്  തുടങ്ങിയവരും ഈ ചിത്രത്തിൽ
അഭിനയിക്കുന്നു. 

ഗഡ്‌വിൽഎന്റർടൈൻമെന്റ്സാണ്‌ ചിത്രം വിതരണത്തിന്എത്തിച്ചിരിക്കുന്നത്.തിരക്കഥ, സംഭാഷണം അഫ്സൽ അബ്ദുൾ ലത്തീഫ്‌ & എസ്‌. ജെ. സിനു, ഛായാഗ്രഹണം ടി.ഡി. ശ്രീനിവാസ്‌,ചിത്രസംയോജനം സംജിത്‌ മുഹമ്മദ്‌, എക്സിക്യൂട്ടീവ്‌ പ്രൊഡ്യൂസർ, തോമസ്‌ പി.മാത്യു, ആർട്ട്‌ സാബു മോഹൻ, പ്രൊഡക്ഷൻ കൺട്രോളർ സഞ്ജയ്‌ പടിയൂർ, കോസ്റ്റ്യൂം ശരണ്യ ജീബു, സ്റ്റിൽസ്‌ രാംദാസ്‌ മാത്തൂർ, സ്റ്റണ്ട്സ്‌ വിക്കി മാസ്റ്റർ, റൺ രവി, മാഫിയ ശശി,
ഡിസൈൻസ്‌ മനു ഡാവിഞ്ചി, വാർത്താ പ്രചരണം മഞ്ജു ഗോപിനാഥ്‌, ഡിജിറ്റൽ മാർക്കറ്റിംഗ്‌ ഹെയിൻസ്‌ എന്നിവരുമാണ് .

അമിത്ത് ചക്കാലയ്ക്കൽ  മികച്ച അഭിനയമാണ് കാഴ്ചവെച്ചിരിക്കുന്നത്. Tadjouraയുടെ പ്രകൃതി ഭംഗി ഒപ്പിയെടുക്കാൻ  ഛായാഗ്രഹകൻ ടി.ഡി ശ്രീനിവാസന് കഴിഞ്ഞു. 

Rating : 3.5 / 5.
സലിം പി. ചാക്കോ . 
cpk desk .


No comments:

Powered by Blogger.