ഷൂട്ടിംഗിനിടയിൽ നടൻ കൈലാഷിന് പരിക്കേറ്റു.തിരുവനന്തപുരത്ത് ചിത്രഞ്ജലി സ്റ്റുഡിയോയില്‍ നടന്ന  പള്ളിമണി എന്ന സിനിമയുടെ ഷൂട്ടിംഗിനിടയില്‍ നടന്‍ കൈലാഷിന് അപകടം സംഭവിച്ചു. സിനിമയിലെ മര്‍മ്മപ്രധാനമായ ഭാഗമായ ഫയിറ്റ്ചിത്രീകരണത്തിനിടയില്‍ ഡ്യൂപില്ലാതെ ചാടിയ സമയത്താണ്  കൈലാഷിന് പരിക്കേറ്റത്.  

നിസാര പരിക്കുള്ളുവെങ്കിലും സിനിമയുടെ ചിത്രീകരണം താല്‍ക്കാലികമായി  നിര്‍ത്തി വെച്ചിരിക്കുകയാണ്. രണ്ടു ദിവസത്തിനുള്ളില്‍ കൈലാഷ് സിനിമയില്‍ ജോയിന്‍ ചെയ്യുമെന്ന്അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു. 

ശ്വേതാ മേനോനാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇവരെ  കൂടതെ ഒരിടവേളയ്ക്ക് ശേഷം  നിത്യ ദാസ് 
നായികയായെത്തുന്ന ചിത്രം കൂടെയാണ് പള്ളിമണി. 

എല്‍ എ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ലക്ഷ്മി, അരുണ്‍ മേനോന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ  ചിത്രം സംവിധാനം ചെയ്യുന്നത് പ്രശസ്ത കലാ സംവിധായകനും ബ്ലോഗറുമായ അനില്‍ കുമ്പഴയാണ് .  ഭയം പെയ്തിറങ്ങുന്ന ഒരു രാത്രിയില്‍ തീര്‍ത്തും അപരിചിതമായ സ്ഥലത്ത് ഒറ്റപ്പെട്ടു പോകുന്ന ദമ്പതികളുടെയും അവരുടെ മക്കളുടെയും അതിജീവനത്തിന്റെ കഥ പറയുന്ന  'പള്ളിമണി'യില്‍ കൈലാഷ്, ദിനേശ് പണിക്കര്‍, ഹരികൃഷ്ണന്‍ എന്നിവരാണ് മറ്റു താരങ്ങള്‍.

സൈക്കോ ഹൊറര്‍ ത്രില്ലര്‍ ചിത്രമായ  'പള്ളിമണി'യുടെ  കഥ, തിരക്കഥ, സംഭാഷണം കെ.വി അനിലിന്‍റെയാണ്.  ഛായാഗ്രഹണം അനിയന്‍ ചിത്രശാല നിര്‍വ്വഹിക്കുന്നു.

നാരായണന്റെ വരികള്‍ക്ക് ശ്രീജിത്ത് രവി ഈണം പകരുന്നു. വിനീത് ശ്രീനിവാസനാണ് ഗാനാലാപനം.ചിത്രത്തിന്റെ മുഖ്യ ആകര്‍ഷണങ്ങളില്‍ ഒന്നായ നാല്പത് ലക്ഷം രൂപ ചിലവിട്ട് നിര്‍മ്മിക്കുന്ന മൂന്നു നിലകളുള്ള പള്ളി
ചിത്രാഞ്ജലിയില്‍ പണി പൂര്‍ത്തിയായി കൊണ്ടിരിക്കുന്നു.  ഡിസംബര്‍ പതിമൂന്നിന് ചിത്രീകരണം ആരംഭിക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.

കലാസംവിധാനം- സജീഷ് താമരശ്ശേരി, വസ്ത്രാലങ്കാരം- ബ്യൂസി ബി ജോണ്‍, മേക്കപ്പ്- പ്രദീപ് വിതുര, എഡിറ്റിംഗ്- ആനന്ദു എസ് വിജയി, സ്റ്റില്‍സ്- ശാലു പേയാട്, ത്രില്‍സ്- ജിറോഷ്, പ്രൊജക്റ്റ് ഡിസൈനര്‍- രതീഷ് പല്ലാട്ട്, അനുകുട്ടന്‍, ജോബിന്‍ മാത്യു, ഡിസൈനര്‍- സേതു ശിവാനന്ദന്‍.
വാര്‍ത്ത പ്രചരണം: 
സുനിത സുനില്‍

No comments:

Powered by Blogger.