കെ.എസ് സേതുമാധവൻ അനുസ്മരണ യോഗം ജനുവരി മൂന്നിന് .


മലയാളം സിനി ടെക്നീഷ്യൻസ് അസോസിയേഷന്റെ ( മാക്ട ) നേതൃത്വത്തിൽ മലയാള സിനിമയുടെ രാജശില്പിയായ കെ .എസ്. സേതുമാധവന്റെ അനുസ്മരണ യോഗം സംഘടിപ്പിക്കുമെന്ന് മാക്ട സെക്രട്ടറി സുന്ദർദാസ് അറിയിച്ചു. 

ജനുവരി മൂന്നിന് രാവിലെ 
10.30ന് എറണാകുളം കച്ചേരിപ്പടി ആശിർഭവൻ ഓഡിറ്റോറിയത്തിൽ ( മാക്ട ഓഫീസിന് സമീപം) നടക്കുന്ന അനുസ്മരണ യോഗത്തിൽ ചലച്ചിത്ര രംഗത്തെ പ്രമുഖരായ ജോഷി, ജോൺ പോൾ,
കമൽ,സിബി മലയിൽ, ബ്ലസി, രൺജി പണിക്കർ തുടങ്ങിയവർ പങ്കെടുക്കും.


No comments:

Powered by Blogger.