ബേസിൽ ജോസഫ് , ദർശന രാജേന്ദ്രൻ കേന്ദ്ര കഥാപാത്രങ്ങളാക്കന്ന " ജയ ജയ ജയ ജയ ഹേ " ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.

തീയേറ്ററുകളിൽ വൻ വിജയമായി മാറിയ ജാൻ -എ -മൻ എന്ന സിനിമക്ക് ശേഷം ചിയേർസ് എന്റർടൈൻമെന്റിന്റെ ബാനറിൽ ലക്ഷ്മി വാര്യരും ഗണേഷ് മേനോനും ഒരുക്കുന്ന പുതിയ ചിത്രത്തിന്റ ടൈറ്റിൽ ലൂക്ക് ടോവിനോ തോമസ് പുറത്തിറക്കി.

 ' ജയ ജയ ജയ ജയ ഹേ ' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ സംവിധാനം മുദ്ദുഗൗ എന്ന ചിത്രത്തിലൂടെ സിനിമാ ലോകത്തിനു പരിചിതനായ വിപിൻ ദാസാണ്.ടൈറ്റിൽ അനൗൺസ്‌മെന്റ് വീഡിയോയും അണിയറക്കാർ പുറത്ത് വിട്ടിട്ടുണ്ട്

സംവിധായകനും നടനുമായ ബേസിൽ ജോസഫാണ് നായക വേഷത്തിൽ എത്തുന്നത്. ജാൻ - എ - മന്നിലും ഒരു മുഖ്യ വേഷത്തിൽ ബേസിൽ അഭിനയിച്ചിരുന്നു. നായികയാകുന്നത് ദർശന രാജേന്ദ്രനാണ്. 

നിലവിൽ തീയേറ്ററുകളിൽ പ്രദർശനം വിജയം നേടുന്ന ഹൃദയം എന്ന ചിത്രത്തിൽ നായികാ വേഷത്തിലെത്തിയത് ദർശനയാണ്. ചിത്രത്തിനെ കുറിച്ചുള്ള മറ്റു വിശദ വിവരങ്ങൾ വരും നാളുകളിൽ പുറത്ത് വരുമെന്ന് അറിയുന്നു. വാർത്താ പ്രചരണം വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.

No comments:

Powered by Blogger.