ഷെയിൻ നിഗത്തിൻ്റെ " വെയിൽ " റിലീസ് മാറ്റിവെച്ചു.

ഷെയിൻ നിഗം നായകനായി എത്തുന്ന 'വെയിൽ'  റിലീസ് മാറ്റിവെച്ചു. കോവിഡ് വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ സിനിമയുടെ റിലീസ് മാറ്റുന്നതായി നിർമ്മാതാക്കളായ ഗുഡ് വിൽ  എന്റർടെയ്ൻമെന്റ്‌സ് തന്നെയാണ്അറിയിച്ചിരിക്കുന്നത്.  നാളെയാണ് (ജനുവരി 28)  സിനിമയുടെ റിലീസ് പ്രഖ്യാപിച്ചിരുന്നത്.

ഷെയ്ൻ  നിഗത്തെ നായകനാക്കി നവാഗതനായ ശരത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ്  " വെയിൽ " . 
ഷൈൻ ടോം ചാക്കോ ,ശ്രീഖ, സോന ഓലിക്കൽ ,ജെയിംസ് ഇലിയ ,മെറിൻ ജോസ് പൊട്ടയ്ക്കൽ ,സെയ്ദ് ഇമ്രാൻ, അനന്തു പി.എം ,ബിറ്റോ ഡേവിസ് ,സുധി കോപ്പ തുടങ്ങിയവർ ഈ ചിത്രത്തിൽ അഭിനയിക്കുന്നു. 

ഗുഡ് വിൽ എൻ്റെർടെയ്ൻമെൻ്റിസിൻ്റെ ബാനറിൽ ജോബി ജോർജ്ജാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. 

ഛായാഗ്രഹണം ഷാസ് മുഹമ്മദും , എഡിറ്റിംഗ് പ്രവീൺ പ്രഭാകറും , പ്രദീപ്കുമാർ സംഗീതവും നിർവ്വഹിക്കുന്നു. 


സലിം പി. ചാക്കോ .
 
 

No comments:

Powered by Blogger.