" കുരുത്തോലപ്പെരുന്നാൾ "' ചിത്രീകരണം തുടങ്ങി.


.ഏറെ ജനപ്രീതി നേടിയ കോമഡി ഷോകളിലൂടെ പ്രേക്ഷകനു സുപരിചിതനായ ഡി.കെ.ദിലീപ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന "കുരുത്തോല പെരുന്നാൾ "  എന്ന ചിത്രത്തിൻ്റെ ചിത്രീകരണം  കോഴിക്കോട്  ജില്ലയിലെ മലയോര മേഖലയായപെരുവണ്ണാമൂഴിയിൽ തുടങ്ങി. 

ഫാദർ മാത്യു തകടിയേൽ
സ്വീച്ചോൺ കർമ്മം നിർവ്വഹിച്ച തോടെയാണ് തുടക്കമിട്ടത്.
നോബിയും ഹരീഷ് കണാരനുമാണ് ആദ്യ
രംഗത്തിൽ അഭിനയിച്ചത്.

മിലാ ഗ്രോസ് എൻ്റെർടൈൻമെൻ്റ് ഇൻ അസ്സോസ്സിയേഷൻ വിത്ത് മുടപ്പുര മൂവീസിൻ്റെ ബാനറിൽ നിഥിൻ പുറക്കാട്ട്  ഈ ചിത്രം നിർമ്മിക്കുന്നു. 

കുടിയേറ്റ കർഷകരുടെ ജീവിത പശ്ചാത്തലത്തിലുടെ
ഒരു പ്രണയകഥ തികച്ചും നർമ്മമുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ

നടനും, തിരക്കഥാകൃത്തും, സംവിധായകനുമായ ശ്രീനിവാസൻ ഈ ചിത്രത്തിൽ ശ്രീനിവാസനായിത്തന്നെ അഭിനയിക്കുന്നു.
പ്രശസ്ത സംഗീത സംവിധായകനും ഗായകനുമായ ജാസി'ഗിഫ്റ്റും പ്രധാനവേഷത്തിലഭിനയിക്കുന്നു.

സുധീഷ്, ജാഫർ ഇടുക്കി നെൽസൺ,ബിനു അടിമാലി, രവീന്ദ്രൻ, കോട്ടയം നസീർ, ജയശങ്കർ,ആഷിക.അപ്പുണ്ണി
ശശി, ബേബി (ആക്ഷൻ ഹീറോ ഫെയിം) അംബികാ മോഹൻ, ഉത്തര എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഹരി നാരായണൻ്റെ ഗാനങ്ങൾക്ക് ജാസി ഗിഫ്റ്റ് ഈണം പകർന്നിരിക്കുന്നു.
സജിത് വിസ്ത ഛായാഗ്രഹണവും നിഖിൽ വേണു എഡിറ്റിംഗും നിർവ്വഹിക്കുന്നു.
കലാസംവാധാനം - കോയ.
മേക്കപ്പ് - റഷീദ് അഹമ്മദ്.
കോസ്റ്റ്വും. ഡിസൈൻ.- ബ്യൂസി .
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - വിജിഷ് പിള്ള
അസ്സോസ്സിയേറ്റ് ഡയറക്ടർ -രവീഷ് നാഥ്.
എക്സിക്കുട്ടീവ് - പ്രൊഡ്യൂസർ .ശ്യാം പ്രസാദ് പ്രൊഡക്ഷൻ എക്സിക്കുട്ടീവ്.ആൻ്റെണി ചുള്ളിക്കൽ .പ്രൊഡക്ഷൻ കൺട്രോളർ- ദിലീപ് ചാമക്കാലാ.

പെരുവണ്ണാമൂഴി, കുറ്റ്യാടി,
പേരാമ്പ്ര ഭാഗങ്ങളിലായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാകും.

വാഴൂർ ജോസ്.
( പി.ആർ.ഒ) 
ഫോട്ടോ .ഷിജിൽ ഒബ്സ് ക്യൂറാ,

No comments:

Powered by Blogger.