യുവാക്കൾക്കും ,കുടുംബ പ്രേക്ഷകർക്കും വേണ്ടി ഗിരീഷ് എ.ഡിയുടെ " സൂപ്പർ ശരണ്യ " . അനശ്വര രാജൻ്റെ മികച്ച അഭിനയം.

" തണ്ണീർമത്തൻ ദിനങ്ങൾ " എന്ന സൂപ്പർഹിറ്റ് ചിത്രത്തിന്  ശേഷം ഗിരീഷ്‌ എ.ഡി രചനയും സംവിധാനവും നിർവ്വഹിക്കുന്ന " സൂപ്പർ ശരണ്യ" പുതുവർഷത്തിലെ ആദ്യ ആഴ്ചയിൽ തന്നെ തിയേറ്ററുകളിൽ എത്തി. 

ശരണ്യയുടെകലാലയജീവിതവും പ്രണയവും നർമ്മത്തിൻ്റെ പശ്ചാത്തലത്തിൽകൂട്ടിചേർത്ത് ഒരു എന്റർടൈനറായാണ്‌ ചിത്രം ഒരുക്കിയിരിക്കുന്നത്‌. 

അനശ്വര രാജൻ ടൈറ്റിൽ റോളിൽ അഭിനയിക്കുന്നു. ശാരൂ വാസുദേവനായി വേഷമിടുന്നു. ദീപുവായി അർജുൻ അശോകും ,സോണ തോമസായി മമിത ബിജുവും, സംഗീത് ആയി തസ് ലൻ കെ. ഗഫൂറും , ശരണ്യയുടെ കുട്ടുകാരിയായി ദേവിക ഗോപാൽ നായരും ,ഷെറിനായി റോസമ്മ ജോഷിയും, ദീപ്തിയായി സ്നേഹ ബാബുവും ,അരുൺ സാർ ആയി വിനീത് വിശ്വവും , അഭിലാഷായി സജിൻ ചെറുകയിലും ,അജിത്  മോനോനായി വിനീത് വാസുദേവനും ,വരുണായി വരുൺ ധാരയും വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 

മണികണ്ഠൻ പട്ടാബി, ബിന്ദു പണിക്കർ ,ഷൈനി ശരത്, ജ്യോതി വിജയകുമാർ,ശ്രീകാന്ത് വെട്ടിയാർ ,സാനന്ത് ശിവരാജ്, അരവിന്ദ് ഇ.ഹരിദാസ് ,ജിമ്മി ഡാനി ,സനോവർ ടി.കെ., അനഹ ബിജു ,കീർത്തന ശ്രീകുമാർ ,പാർവതി അയ്യപ്പദാസ് എന്നിവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു. 

ഷെബിൻ ബക്കർ പ്രൊഡക്ഷൻസിന്റെയും സ്റ്റക്ക് കൗസ്‌ പ്രൊഡക്ഷൻസിന്റെയും ബാനറിൽ ഷെബിൻ ബക്കറും ഗിരീഷ് എ.ഡി.യും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. അർജുൻ അശോകനും അനശ്വരാ രാജനുമാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

ജസ്റ്റിൻ വർഗ്ഗീസ്  സംഗീതവും, സജിത് പുരുഷൻ ഛായാഗ്രഹണവും ആകാശ് ജോസഫ് വർഗ്ഗീസ് 
ചിത്രസംയോജനവും ,
ഗാനരചന സുഹൈൽ കോയയും,‌ കലാസംവിധാനം 
നിമേഷ് താനൂരും , കോസ്റ്റ്യൂം ഡിസൈനർ ഫെമിന ജബ്ബാറും, 
സൗണ്ട് ഡിസൈൻ കെ സി സിദ്ധാർത്ഥനും , ശങ്കരൻ എ എസ്, സൗണ്ട് മിക്സിംഗും, വിഷ്ണു സുജാതൻ മേക്കപ്പും , സിനൂപ് രാജ്ഡിസൈൻസും  പ്രതുൽ എൻ ടി, ചീഫ് അസോസിയേറ്റ്സുഹൈൽ  എം, പ്രൊഡക്ഷൻ കൺട്രോളർ അലക്സ് ഈ കുര്യനും , പ്രൊഡക്ഷൻഎക്സിക്യൂറ്റീവ്സ് നോബിൾ ജേക്കബ്, രാജേഷ് മേനോൻ എന്നിവരും , പ്രൊഡക്ഷൻ മാനേജർ എബി കുര്യനും , ഫിനാൻസ് കൺട്രോളർ ഉദയൻ കപ്രാശേരി,  സ്റ്റിൽസ്: അജി മസ്കറ്റും എന്നിവരാണ് അണിയറ ശിൽപ്പികൾ. 

പാലക്കാട് സ്വദേശിനി ശരണ്യ ഏഞ്ചിനിയറിംഗ് പഠനത്തിൻ്റെ ഭാഗമായി തൃശൂരിൽ എത്തുന്നു. നിത്യ ജീവിതത്തിൽ ഉണ്ടാകുന്ന പല സംഭവങ്ങളും വളരെ ഉത്കണ്ഠായാണ് ശരണ്യയ്ക്ക് തോന്നുന്നത്. ശരണ്യ എന്ന പെൺകുട്ടിയുടെ ജീവിതത്തിലുണ്ടാകുന്ന ചില സംഭവങ്ങൾ കോർത്തിണക്കിക്കൊണ്ടുള്ള കഥയാണ് "  സൂപ്പർ ശരണ്യ"  പറയുന്നത്. 

ഒരു പ്രത്യേക സാഹചര്യത്തിൽ അവൾ എല്ലാവരുടെയും ശ്രദ്ധാകേന്ദ്രമായി മാറുന്നു. പിന്നീട് അവൾ പോലുമറിയാതെ പല വഴികളിലൂടെയും അവൾക്ക് സഞ്ചരിക്കേണ്ടി വരുന്നു. ഇതാണ് സൂപ്പർ ശരണ്യയുടെ പ്രമേയം. 

ശരണ്യ വാസുദേവനായി അനശ്വര രാജൻ തിളങ്ങി.  അനശ്വര രാജൻ്റെ സിനിമ 
കരീയറിലെ മികച്ച ചിത്രമായിരിക്കും ഇത്.
ദീപുവായി  മികച്ച അഭിനയമാണ് അർജുൻ അശോകൻ  കാഴ്ചവച്ചിരിക്കുന്നത്. 
നസ് ലൻ കെ. ഗഫൂറിൻ്റെ സംഗീതും ,മമിത ബിജുവിൻ്റെ സോന തോമസും പ്രേക്ഷക  ശ്രദ്ധ നേടി. 

എഡിറ്റിംഗും, ഛായാഗ്രഹണവും സംഗീതവും സിനിമയ്ക്ക് മാറ്റ് കൂട്ടി. ഗിരിഷ് എ.ഡിയുടെ രണ്ടാമത്തെ സിനിമയും വിജയത്തിലേക്ക് നിങ്ങുമെന്ന് ഉറപ്പാണ്. പ്രേക്ഷകരുടെ പ്രതീക്ഷയ്ക്കൊത്ത് തന്നെ ഈ സിനിമ സംവിധാനം ചെയ്യാൻ ഗിരീഷിന് കഴിഞ്ഞിട്ടുണ്ട്. 

Rating : 4 / 5.
സലിം പി. ചാക്കോ .
cpk desk.

No comments:

Powered by Blogger.