തൊട്ടതെല്ലാം പൊന്നാക്കുന്ന നിർമ്മാതാവ് " സോഫിയ പോൾ " .

മലയാള സിനിമ നിർമ്മാണ മേഖലയിലെ നിറഞ്ഞ സാന്നിദ്ധ്യമാണ് സോഫിയ പോൾ .വീക്കെൻഡ് ബ്ലോക്ക് 
ബസ്റ്റേഴിസിൻ്റെ ബാനറിലാണ് സോഫിയ പോൾ സിനിമകൾ  നിർമ്മിച്ചിരിക്കുന്നത്. 

2014ൽ അഞ്ജലി മേനോൻ സംവിധാനം ചെയ്ത " ബാഗ്ളൂർ ഡേയ്സ് " എന്ന സിനിമ  അൻവർ റഷീദ് എൻ്റെർടെയ്ൻമെൻ്റിനൊപ്പം  നിർമ്മാണ പങ്കാളി ആയാണ് സിനിമ നിർമ്മാണ മേഖലയിൽ തുടക്കം. 

2016ൽ ഡോ. ബിജു സംവിധാനം ചെയ്ത " കാട് പൂക്കുന്ന നേരം നിർമ്മിച്ചു. ഈ സിനിമ നിരവധിഅവാർഡുകൾ കരസ്ഥാക്കി. 2017ൽ  മോഹൻലാലിനെ നായകനാക്കി ജിബു ജേക്കബ് സംവിധാനം ചെയ്ത " മുന്തിരി വള്ളികൾ തളിർക്കുമ്പോൾ " നിർമ്മിച്ചു. ഈ ചിത്രം വൻ പ്രദർശന വിജയം നേടി. 2018ൽ ബിജു മേനോനെ നായകനാക്കി റഫീഖ് ഇബ്രാഹിം സംവിധാനം ചെയ്ത " പടയോട്ടം " നിർമ്മിച്ചു. ഈ ചിത്രവും ഹിറ്റ് ചാർട്ടിൽ ഇടം നേടി .

മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം  ടോവിനോ തോമസിനെ നായകനാക്കി ബേസിൽ ജോസഫ് സംവിധാനം ചെയ്ത " മിന്നൽ മുരളി " നിർമ്മിച്ചു. കോവിഡ് 19ൻ്റെ പശ്ചാത്തലത്തിൽ ഈ ചിത്രം നെറ്റ്ഫ്ലിക്സിലാണ്  റിലീസ് ചെയ്തത്. വൻ പ്രേക്ഷക പ്രീതി നേടിയ ഈ ചിത്രം ഒടിടിയിൽ ചരിത്രം സ്വഷടിച്ച് മുന്നേറുകയാണ്. 

തിരകഥാകൃത്ത് അരുൺ അനിരുദ്ധ് ആണ് " മിന്നൽ മുരളി "യുടെ കഥ സോഫിയ പോളിനോട് ആദ്യം പറയുന്നത്. ഒരു നാടൻ സൂപ്പർ ഹീറോയാണ് കഥാപാത്രം. സോഫിയ പോളിൻ്റെ മക്കൾ സൂപ്പർ ഹീറോ ഫാൻസാണ്. കഥയുടെ വൺ ലൈൻ കേട്ടപ്പോഴെ ചിത്രം നിർമ്മിക്കാൻ തിരുമാനിച്ചു.
അരുണിനൊപ്പം ജസ്റ്റിൻ മാത്യുവിനെ തിരക്കഥയിൽ പങ്കാളിയാക്കി.  തുടർന്ന് ബേസിൽ ജോസഫിനെ സംവിധാന ചുമതലയും ഏൽപ്പിച്ചു. 

2019ൽ ഡിസംബറിലാണ്  മിന്നൽ മുരളി ചിത്രീകരണം  തുടങ്ങുന്നത്. ടോവിനോ തോമസും ,ബേസിൽ ജോസഫും അടങ്ങുന്ന ടീമിൻ്റെ കൂട്ടായ പ്രവർത്തനമാണ്  സിനിമയുടെ വിജയത്തിന് കാരണമായതെന്ന് സോഫിയ പോൾ സിനിമ പ്രേക്ഷക കൂട്ടായ്മ ഓൺലൈനിനോട് പറഞ്ഞു.  

കുടു:ബത്തിൻ്റെ സപ്പോർട്ടാണ് സോഫിയ പോളിൻ്റെ കരുത്ത്. ഭർത്താവും രണ്ട് ആൺമക്കളും രണ്ട് മരുമകളും പൂർണ്ണ പിന്തുണ നൽകി വരുന്നു. പോൾ ജെയിംസാണ് ഭർത്താവ്. സീഡിൻ പോൾ, കെവിൻ പോൾ എന്നിവർ മക്കളുമാണ്. 

മിന്നൽ മുരളി തീയേറ്ററിൽ റിലീസ് ചെയ്യാൻ ആണ് ആദ്യം  തിരുമാനിച്ചത്. എന്നാൽ കോവിഡ് 19ൻ്റെ പശ്ചാത്തലത്തിലാണ് ഒടിടിയിലേക്ക് റിലീസ് മാറ്റിയത്. 
ആ സമയം തീയേറ്ററുകൾ തുറന്നിട്ടില്ലായിരുന്നുവെന്നും  സോഫിയ പോൾ പറഞ്ഞു. 

മിന്നൽ മുരളിയുടെ രണ്ടാം ഭാഗം ആലോചനയിൽ ഉണ്ട്. ഇപ്പോൾ ചിത്രത്തിൻ്റെ വിജയത്തിൻ്റെ  ശ്രദ്ധയിലാണെന്നും  പ്രേക്ഷകരുടെ വൻ  പിൻതുണയ്ക്ക് നന്ദിയുണ്ടെന്നും സോഫിയ പോൾ  പറഞ്ഞു.


സലിം പി. ചാക്കോ .
cpk desk. 

No comments:

Powered by Blogger.