ജിത്തു കെ. ജയൻ്റെ "കള്ളൻ ഡിസൂസ " നാളെ തീയേറ്ററുകളിൽ എത്തും.
സൗബിൻ ഷാഹിറിനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ ജിത്തു കെ. ജയൻ സംവിധാനം ചെയ്യുന്ന " കള്ളൻ ഡിസൂസ " നാളെ ( ജനുവരി 21 ) തീയേറ്ററുകളിൽ എത്തും.
റംഷി അഹമ്മദ് പ്രൊഡക്ഷൻസിന്റെ ബാനറിൽ റംഷി അഹമ്മദ് ആണ് സിനിമ നിർമ്മിക്കുന്നത്. ചിത്രത്തിൽ സൗബിൻ ഷാഹിറിനെ കൂടാതെ ദിലീഷ് പോത്തൻ, സുരഭി ലക്ഷ്മി, ഹരീഷ് കണാരൻ, വിജയ രാഘവൻ, ശ്രീജിത്ത് രവി, സന്തോഷ് കീഴാറ്റൂർ, ഡോ.റോയ് ഡേവിഡ്, പ്രേം കുമാർ, രമേശ് വർമ്മ, വിനോദ് കോവൂർ, കൃഷ്ണകുമാർ, അപർണ നായർ എന്നിവരും അണിനിരക്കുന്നു.
അരുൺ ചാലിൽ
ഛായാഗ്രഹണംനിർവഹിക്കുന്നഈ ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത് സജീർ ബാബയാണ്. സാന്ദ്ര തോമസ്, തോമസ് ജോസഫ് പട്ടത്താനം എന്നിവർസഹനിർമ്മാതാക്കളാണ്. , എഡിറ്റർ: റിസാൽ ജൈനി, പ്രൊഡക്ഷൻ കൺട്രോളർ: എൻ എം ബാദുഷ, പി.ആർ.ഒ: പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
സലിം പി. ചാക്കോ .
cpk desk.

No comments: