സൗഹൃദവും പ്രണയവും തമാശയും ഒത്ത് ചേർന്ന " ബ്രോ ഡാഡി " .


മോഹൻലാലിനെ നായകനാക്കി പ്യഥിരാജ് സുകുമാരൻ സംവിധാനം ചെയ്ത " ബ്രോ ഡാഡി "  ഹോട്ട്സ്റ്റാർ സിഡ്നി മൾട്ടിപ്ലക്സ് ഒടിടിയിൽ  റിലീസ് ചെയ്തു.

ജോൺ കാറ്റാടിയും 
( മോഹൻലാൽ )  , ഈശോ ജോൺ  കാറ്റാടിയും  
( പൃഥിരാജ് സുകുമാരൻ ) തമ്മിലുള്ള സ്നേഹ ബന്ധത്തിൻ്റെ കഥയാണ് " ബ്രോ ഡാഡി " .  അച്ഛനും മകനും ആയാണ് മോഹൻലാൽ, പൃഥ്വിരാജ് സുകുമാരൻ  ടീം ഈ ചിത്രത്തിൽ  അഭിനയിച്ചിരിക്കുന്നത്.

സ്റ്റീൽ കമ്പനി നടത്തുന്ന ജോൺ കാറ്റാടിയുടെ  പ്രിയ സുഹ്യത്താണ് പരസ്യ കമ്പനി നടത്തുന്നകുര്യൻമാളിയേക്കൽ(ലാലു അലക്സ് ) .കുര്യൻ മാളിയേക്കലിൻ്റെ മകളാണ് അന്ന ( കല്യാണി പ്രിയദർശൻ ). കുര്യന്റെ മകളായ അന്നയും ജോണിന്റെ മകൻ ഈശോയും തമ്മിൽ ഉണ്ടാകുന്ന പ്രണയവും  അതിനോടൊപ്പം രണ്ട് വീടുകളിലും  ഉണ്ടാകുന്ന മറ്റൊരു പ്രശ്നവുമാണ് ഈ ചിത്രത്തിന്റെ പ്രമേയം. അപ്പനും മോനും ഒരേപോലെ ഉണ്ടാകുന്ന പ്രശ്നം ഇവർ എങ്ങനെ പരിഹരിക്കുന്നു. ഈ വിഷയമാണ്  രസകരമായി ഈ ചിത്രത്തിലൂടെ പറഞ്ഞിരിക്കുന്നത്.

ജോൺ കാറ്റാടിയായി  മോഹൻലാൽ മികച്ച അഭിനയം കാഴ്ചവച്ചു. ഈശോ ജോൺ കാറ്റാടി എന്ന മകനായി പൃഥ്വിരാജ് സുകുമാരനും ഏറെ രസകരമായ പ്രകടനമാണ് നടത്തിയിട്ടുള്ളത്.  ഇവർ രണ്ടു പേരെയും ഒരുമിച്ചു സ്‌ക്രീനിൽ കാണുന്നത് വളരെ രസകരവും സന്തോഷകരവുമായിരുന്നു.
സ്ക്രീനിലെ അച്ഛൻ മകൻ രസതന്ത്രം ഗംഭീരമായാണ് ഇവരുടെ പ്രകടനത്തിൽ കടന്നു വന്നത്. 

മീന ( അന്നമ്മ ) ,കനിഹ 
( എൽസി കുര്യൻ ) ,
സൗബിൻ ഷാഹിർ ( ഹാപ്പി പിൻ്റോ ) ,ജഗദീഷ് ( ഡോ. ശമുവേൽ ) ,ഉണ്ണി മുകുന്ദൻ ( സിറിൾ ) , മല്ലിക സുകുമാരൻ ( അമ്മച്ചി ) ,ജാഫർ ഇടുക്കി (വൈദികൻ ) ,ആൻ്റണി പെരുംബാവൂർ ( എസ്.ഐ) എന്നിവരോടോപ്പം കാവ്യാ ഷെട്ടി,  സിജോയ് വർഗീസ്, ജോജി മുണ്ടക്കയം  എന്നിവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു. 

ലാലു അലക്സിൻ്റെ കുര്യൻ മാളിയേക്കലാണ് സിനിമയുടെ നെടുംതുൺ.ആശീർവാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുംബാവൂരാണ് ഈ ചിത്രംനിർമ്മിച്ചിരിക്കുന്നത്. 

നവാഗതരായശ്രീജിത്എൻ.,
ബിബിൻ മാളിയേക്കൽ എന്നിവർ തിരക്കഥ ഒരുക്കിയിരിക്കുന്നു. അഭിനന്ദ് രാമാനുജത്തിൻ്റെ ഛായാഗ്രഹണവും ,ദീപക് ദേവിൻ്റെ സംഗീതവും മികച്ചതായി . 

" ലൂസിഫർ " മാത്രമല്ല കോമഡി ചിത്രവും സംവിധാനം ചെയ്യാൻ തനിക്ക് കഴിയുമെന്ന് പൃഥിരാജ് സുകുമാരൻ ഈ ചിത്രത്തിലുടെ  തെളിയിച്ചു. 


Rating : 3.5 / 5
സലിം പി. ചാക്കോ.






No comments:

Powered by Blogger.