വി.സി. അഭിലാഷിൻ്റെ " സബാഷ് ചന്ദ്രബോസ് " ൻ്റെ ടീസർ റിലീസ് ചെയ്തു.
വിഷ്ണു ഉണ്ണികൃഷ്ണന്‍, ജോണി ആന്റണി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വി.സി. അഭിലാഷ് സംവിധാനം ചെയ്യുന്ന "സബാഷ് ചന്ദ്രബോസ് "എന്ന ചിത്രത്തിന്റെ ടീസർ,
പ്രശസ്ത ചലച്ചിത്ര താരം ടോവിനോ തോമസ്സ്, തന്റെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.

സൈന മൂവീസ്സിലൂടെയാണ് സുബാഷ് ചന്ദ്രബോസിന്റെ  ടീസർ പ്രേക്ഷകരുടെ മുന്നിലെത്തിക്കുന്നത്.

ഇര്‍ഷാദ്, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ജാഫര്‍ ഇടുക്കി, സുധി കോപ്പ, സ്‌നേഹ, കോട്ടയം രമേശ്, രമ്യ സുരേഷ്, ശ്രീജ ദാസ്, ബാലു, അതിഥി തുടങ്ങിയവരാണ് ഈ ചിത്രത്തിലെ മറ്റു പ്രമുഖ താരങ്ങൾ.

ജോളി വുഡ് മൂവീസിന്റെ ബാനറിൽജോളി ലോനപ്പന്‍  നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ
ഛായാഗ്രഹണം സജിത് പുരുഷൻ നിർവഹിക്കുന്നു.
എഡിറ്റിംഗ്-സ്റ്റീഫന്‍ മാത്യു, സംഗീതം-ശ്രീനാഥ് ശിവശങ്കരൻ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എസ്. എല്‍. പ്രദീപ്.

വാർത്ത പ്രചരണം:
എ .എസ്. ദിനേശ്.

No comments:

Powered by Blogger.