കോമഡി പശ്ചാത്തലത്തിൽ ദിലീപിൻ്റെ "കേശു ഈ വിടിൻ്റെ നാഥൻ" .


ദിലീപ്, ഉർവ്വശി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നാദിർഷ സംവിധാനം ചെയ്ത " കേശു ഈ വീടിന്റെ നാഥൻ"  ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ വഴി  പ്രേക്ഷകരുടെ മുന്നിലെത്തി. 

കേശുവിൻ്റെ പിതാവ് വരുത്തിവെച്ചിട്ടുള്ള കുടുംബ ബാദ്ധ്യതകൾ മൂലം  കേശു പിശുകനായി മാറി . ഭാര്യ രത്നമ്മയും രണ്ട് മക്കളും ഉള്ള കുടുബം .മൂന്ന് അളിയൻമാർ കുടുംബ സ്വത്ത് ഭാഗം ചെയ്യാൻ നടക്കുന്നു. 

കേശു സ്വന്തമായി  ഡ്രൈവിംഗ് സ്കുൾ നടത്തുക മാത്രമല്ല ഇൻസ്ക്ട്രറ്റർ കൂടിയാണ്. 
കേശുവിൻ്റെ പിതാവിൻ്റെ ചിതാഭസ്മം രാമേശ്വരത്ത് നിമഞ്ജനം ചെയ്യാൻ  കുടുംബസമേതം പോവുന്നു . യാത്രക്കിടയിൽ നാട്ടിൽ നിന്ന് ലോട്ടറി ഏജൻ്റ്  ഗണപതിയുടെ ഫോൺ വരുന്നു. കേശുവിന് ലോട്ടറി അടിച്ചുവെന്ന് ,അതിന് ശേഷമുള്ള  സംഭവങ്ങളാണ് സിനിമയുടെ പ്രമേയം. 

ദിലീപിൻ്റെ കേശു എന്ന കഥാപാത്രം സിനിമയുടെ ഹൈലൈറ്റാണ്. ഭാര്യ രത്നമ്മ
യായി ഉർവ്വശിയും അഭിനയിക്കുന്നു. 

കലാഭവൻ ഷാജോൺ ,ജാഫർ ഇടുക്കി, കോട്ടയം നസീർ ,സീമ ജി. നായർ ,സ്വാസിക ,പ്രിയങ്ക, അനുശ്രീ , നസ് ലൻ,  വൈഷ്ണവി, ഗണപതി,  ഹരിശ്രീ അശോകൻ, ഹരീഷ് കണാരൻ,റിയാസ് മറിമായം, മോഹൻ ജോസ്, പ്രജോദ് കലാഭവൻ,ഏലൂർജോർജ്ജ്,
ബിനു അടിമാലി, അരുൺ പുനലൂർ,രമേശ്കുറുമശ്ശേരി,കൊല്ലംസുധി,നന്ദുപൊതുവാൾ,അർജ്ജുൻശങ്കര്‍,ഹുസെെൻ ഏലൂർ,ഷെെജോ അടിമാലി,
മാസ്റ്റര്‍ഹാസില്‍,മാസ്റ്റര്‍
സുഹറാന്‍ വൽസല മോനോൻ , ഷെെനിസാറാ,ആതിര,നേഹ റോസ്,അശ്വതി,ബേബി അന്‍സു മരിയ തുടങ്ങിയവർ  ഈ സിനിമയിൽ അഭിനയിക്കുന്നു. 

നർമ്മത്തിന് പ്രാധാന്യം നല്കി ഒരുക്കുന്ന ഫാമിലി
എന്റർടെെയ്നറായ ഈ  ചിത്രത്തിന്റെ കഥ തിരക്കഥ സംഭാഷണം ദേശീയ പുസ്ക്കാര ജേതാവായ സജീവ് പാഴൂരാണ് .

നാദ് ഗ്രൂപ്പ്‌,യു ജി എം എന്നി ബാനറിൽ ദിലീപ്,ഡോക്ടർ സഖറിയ തോമസ് എന്നിവർ  നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിന്റ  ഛായാഗ്രഹണം അനിൽ നായരും, ഗാനരചന  
ബി.കെ ഹരിനാരായണൻ,
ജ്യോതിഷ്,നാദിർഷ എന്നിവരും സംഗീതം  നാദിർഷായും നിർവ്വഹിക്കുന്നു. 

പ്രാെജ്റ്റ് ഡിസെെനര്‍-റോഷൻ ചിറ്റൂർ,പ്രൊഡക്ഷന്‍കണ്‍ട്രോളര്‍രഞ്ജിത്ത് കരുണാകരന്‍,കല-ജോസഫ് നെല്ലിക്കൽ,മേക്കപ്പ്-റോഷന്‍ എന്‍ ജി,പി വി ശങ്കര്‍,
വസ്ത്രാലങ്കാരം-സഖി,സ്റ്റില്‍സ്-അഭിലാഷ്നാരായണന്‍,എഡിറ്റർ-സാജൻ,പരസ്യക്കല-ടെന്‍ പോയിന്റ്,പശ്ചാത്തല സംഗീതം-ബിജിബാൽ,ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍-ഹരീഷ്തെക്കേപ്പാട്ട്,അസ്സോസിയേറ്റ് ഡയറക്ടര്‍-വിജീഷ് അരൂര്‍,ജോണ്‍ കെ പോള്‍,അസിസ്റ്റന്റ്  ഡയറക്ടര്‍-ജിത്തു സുധന്‍,അരുണ്‍ രാജ്,രജീഷ് വേലായുധന്‍,
പ്രൊഡക്ഷന്‍ മാനേജര്‍-
രാഹുല്‍,പ്രൊഡക്ഷൻ എക്സിക്യൂട്ടിവ്-രാജേഷ് സുന്ദരം, കരുണാകരൻ.
പി ആർ ഒ : എ എസ് ദിനേശ്.

കോമഡി പശ്ചാത്തലത്തിലുള്ള കുടുംബ ചിത്രമാണ് " കേശു ഈ വീടിൻ്റെ നാഥൻ " .

Rating : 3.5 / 5.
സലിം പി. ചാക്കോ .
cpk desk .
 

No comments:

Powered by Blogger.